കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പുറത്തായ സംഭവത്തില്‍ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്ളവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് അറസ്റ്റിലായത്. നാഗര്‍കോവിലില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പേച്ചിപ്പാറ സ്വദേശി 18 വയസ്സായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു വകുപ്പുകളില്‍ സൈബര്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷം വൈദികന് മുങ്ങിയിരുന്നു. ബെനഡിക്റ്റ് ആന്റോ ലൈംഗികമായ രീതിയില്‍ ശല്യം ചെയ്തതായാണ് യുവതി പരാതി നല്‍കിയത്. ബെനഡിക്ട് ആന്റോ പല യുവതികളോടും അശ്ലീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാള്‍ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങള്‍ പതിവായിരുന്നു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: