മലപ്പുറം: കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നടപടികള്‍ വിവാദത്തിലേക്ക്. സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാന പ്രകാരം ക്ഷേത്രം ഓഫീസ് പച്ച പെയിന്റ് അടിച്ചു വികൃതമാക്കി. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ വിവാദ നടപടി.
അതേസമയം, പൂരത്തോടനുബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയും വലിയ വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അബ്ദുസമദ് സമദാനി എംപി മുഖ്യരക്ഷാധികാരി ആയ കമ്മിറ്റിയുടെ ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷഹര്‍ബാന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി. വിഷയത്തില്‍ ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: