ന്യൂദല്‍ഹി: ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം നടക്കുമ്പോള്‍ പോലും, ചൈനക്കാര്‍ മോദിയെ വെറുക്കുന്നില്ലെന്ന് മാത്രമല്ല, മോദിയെ ആരാധിക്കുന്ന ചൈനക്കാര്‍ ധാരാളമുണ്ടെന്ന് കണ്ടെത്തല്‍. ചൈനയില്‍ ഇന്റര്‍നെറ്റ് മോദിയ്ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ള പേര് ‘മോദി, ലാവോക്സിയന്‍’ എന്നാണ്. എന്താണ് ഇതിന്റെ അര്‍ത്ഥമെന്നോ?- ‘മോദി:അനശ്വരന്‍’ എന്നാണ് ഇതിന്റെ അര്‍ത്ഥം.
മു ചന്ഷന് എന്ന ചൈനക്കാരനായ പത്രപ്രവര്‍ത്തകനാണ് മോദിയെക്കുറിച്ച് ചൈനയിലെ പ്രമുഖ സമൂഹമാധ്യമങ്ങള്‍ ‘മോദി അനശ്വരന്‍’ എന്ന് വിശേഷിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടത്. ചൈനയിലെ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ് ഫോമാണ് സിന വെയ്ബോ. അമേരിക്കയില്‍ ട്വിറ്ററും ഫെയ്സ്ബുക്കും എങ്ങിനെയാണോ അങ്ങിനെയാണ് ചൈനയില്‍ സിന വെയ്ബോ. ഏകദേശം 58.2 കോടി ചൈനക്കാര്‍ സിനോ വെയ്ബോ ഉപയോഗിക്കുന്നു. ഈ സമൂഹമാധ്യമഅക്കൗണ്ടുകളിലാണ് ചൈനക്കാര്‍ മോദിയെ അനശ്വരന്‍ എന്ന വിശേഷിപ്പിക്കുന്നത്.
അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ അധികാരങ്ങളുള്ള ലോകരാഷ്ട്രങ്ങളില്‍ മോദിയ്ക്കുള്ള പ്രശസ്തിയും മോദിയുെ രൂപവുമാണ് ഇങ്ങിനെ വിളിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നതത്രെ. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ പേരില്‍ യുദ്ധം നടക്കുമ്പോള്‍ പോലും ചൈനക്കാര്‍ മോദിയെ അനശ്വരന്‍ എന്നാണത്രെ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. മോദിയുടെ വേഷവിധാനവും ശാരീരിക രൂപവും ഇങ്ങിനെ വിളിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നു. ഒപ്പം മോദിക്ക് ലോകത്തിലെ വന്‍രാഷ്ട്രങ്ങളുടെ ഇടയിലുള്ള സ്വാധീനവും ഇങ്ങിനെ വിളിക്കാന്‍ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: