കണ്ണൂര്‍: റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന വാഗ്ദാനവുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കുക. റബ്ബറിന്റെ വില 300 രൂപയായി പ്രഖ്യാപിക്കുക. കേരളത്തിൽ നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയില്‍ നില്‍ക്കുകയാണ്.’ എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
പ്രസ്താവന വിവാദമായതോടെ ഇത് സഭയുടെ നിലപാടല്ലെന്നും മലയോര കര്‍ഷകരുടെ പൊതുവികാരമാണെന്നും പാംപ്ലാനി വിശദീകരിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി യാതൊരു അകല്‍ച്ചയുമില്ലെന്ന് പറഞ്ഞ അദ്ദേഹം താന്‍ മലയോര കര്‍ഷകരുമായി കൂടിയാലോചിച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: