തിരുവനന്തപുരം: 1921ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍ രാമസിംഹന്‍. 30ഓളം തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് കടന്ന സിനിമയെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രാമസിംഹന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റിന് വലിയ പിന്തുണയുണ്ട്. “പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി”- രാമസിംഹന്‍ പറയുന്നു.
രാമസിംഹനും ഭാര്യ ഗൗരി രാമസിംഹനും ക്ഷേത്രത്തിന് മുന്നില്‍ കുറിതൊട്ട് സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
രാമസിംഹന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
“ഞാൻ നിങ്ങളുടെ മുൻപിൽ കൈ നീട്ടിയത് എനിക്ക് വേണ്ടിയായിരുന്നില്ല,വർഷങ്ങൾക്ക് മുൻപേ സിനിമ ഉപേക്ഷിച്ചിരുന്നതാണ്, ചരിത്രത്തെ ഒരു കൂട്ടർ വ്യഭിചാരിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചു… അതൊരു കൂട്ടായ്‌മയായി.. വലുതല്ലാത്ത ഒരു തുക എന്നേ സ്നേഹിക്കുന്നവർ തന്നു..
ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ചെറിയ തുക ഒഴുകി വന്നു…
അഭിനേതാക്കൾ പേടിച്ചു മാറി, സാങ്കേതിക വിദഗ്‌ദ്ധർ മാറി, കൂട്ടത്തിലുള്ളവരും, കൂട്ടുകാരും മാറിനിന്നു പരിഹസിച്ചു അന്നൊന്നും ഒരു യുവരാജാവോ യുവകോമളനോ ഇതാ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞു വന്നില്ല, ആൾക്കൂട്ടത്തിനു വേണ്ടി ഞാൻ കെഞ്ചി…300 പേർ വരുമെന്ന് പറഞ്ഞു അവർക്കുള്ള ഭക്ഷണം വരെ തയ്യാറാക്കി വച്ച എന്റെ മുൻപിൽ വന്നത് 27 പേർ മാത്രം…
എവിടെ എന്നൊന്നും ഞാൻ പറയുന്നില്ല..
എന്നെക്കൊണ്ട് യുവരാജാക്കന്മാർ പറയിപ്പിക്കരുത്..
പറഞ്ഞാൽ ഈ രാമസിംഹൻ വാ തുറന്നാൽ തലയിൽ മുണ്ടിട്ടു നവ കൃട്ടിക്കുകൾ ഓടേണ്ടി വരും…
സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട്, അതും കടന്നു അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ വാ തുറക്കേണ്ടി വരും..
മിണ്ടാതിരിക്കുന്നത് ഗുരു വചനം കേട്ടിട്ടാണ്…
ധർമ്മം വിൽക്കപ്പെടാനുള്ളതല്ല, പണമുണ്ടാകാനുള്ള മാർഗ്ഗവുമല്ല.. അത് ഉള്ളിൽ നിന്ന് സ്വാർത്ഥത ഇല്ലാതെ ഒഴുകേണ്ടതാണ്… ഫലമിച്ഛിക്കാതെയുള്ള കർമ്മം..
സന്തോഷമുണ്ട് പൂർവ്വ സംഘ കുടുംബങ്ങൾ വർദ്ധക്യത്തിന്റെ അസ്ക്കിതയിലും സിനിമ കണ്ട് എന്നേ വിളിച്ചതിന്,
ഹരിഹരൻ സാറിനെപ്പോലുള്ള വലിയ സംവിധായകരുടെ നല്ല വാക്കുകൾക്ക്, PR.നാഥന്റെ ആശംസകൾക്ക്…മോനേ അസ്സലായിട്ടോ എന്ന അമ്മമാരുടെ വാക്കുകൾക്ക്, സാധാരണക്കാരുടെ പ്രാർത്ഥനകൾക്ക് സഹായങ്ങൾക്ക്..
ഒപ്പം തുടക്കം മുതൽ ഒടുക്കം വരെ കൂടെയുണ്ടെന്ന് പറഞ്ഞു വേദനിപ്പിച്ചവർക്കും, കുത്തിത്തിരിപ്പുണ്ടാക്കിയവർക്കും, ട്രോളുകൾ മെനഞ്ഞവർക്കും നന്ദി ഹൃദയം തൊട്ട് നന്ദി..
ഒരു വലിയ വിജയത്തിന് മുൻപിലും കുത്തി നോവിക്കുന്നവർക്കും നന്ദി..
രാമസിംഹൻ തനിച്ചല്ല കൂടെ ധർമ്മത്തെ സ്നേഹിക്കുന്ന ഒരുപാട് നല്ല മനസ്സുകളുണ്ട് അവരെ ആർക്കും അകറ്റാൻ കഴിയില്ല.. അവർ കൂടെയുണ്ടാകും കാവി പുതപ്പിച്ചു എന്നേ അഗ്നിയിലേക്കെടുക്കും വരെ…
വാശിക്കൊണ്ട് വൈരാഗ്യം കൊണ്ട് സ്വന്തം കർമ്മത്തെ വിഫലമാക്കാൻ ശ്രമിക്കുന്നവർ ഒന്നറിയുക..
സകലയിടത്തും നിറഞ്ഞു നിൽക്കുന്ന ഒരു ബ്രഹ്മമുണ്ട് സകലതിനും സാക്ഷിയായ ബ്രഹ്മം.. ആ ബ്രഹ്മം എല്ലാം അറിയുന്നുണ്ട്..
ഓരോ ചിന്തയും അറിയുന്നുണ്ട്..
ആർക്കും എവിടെയും ഒളിക്കാൻ പറ്റില്ല…
സത്യം.. സത്യമായി പുലരട്ടെ..
ഇവിടെ തന്നെ രാമ സിംഹനുണ്ടാകും.അവസാന ശ്വാസം വരെ…
എന്നേ സ്നേഹിക്കുന്ന ആത്മാക്കൾക്കൊപ്പം..
പുഴ ഒഴുകട്ടെ….
ഒഴുകി ലക്ഷ്യത്തിലെത്തട്ടെ…
പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി..
പുഴയിലിറങ്ങിയാൽ ചത്തുപോകുമെന്ന് ഭയപ്പെട്ടവർക്കും നന്ദി..
പുഴ മലിനമെന്ന് ചൊല്ലി ഇറങ്ങി കുളിക്കാത്തവർക്കും നന്ദി..
പുഴ ഒഴുകാതിരിക്കാൻ തടയണ കെട്ടിയവർക്കും നന്ദി…
കൂടെ എല്ലാം സഹിച്ച ഗൗരി രാമസിംഹനും നന്ദി ????
രാമ സിംഹൻ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: