Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി: രാമസിംഹന്‍

1921ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 'പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍ രാമസിംഹന്‍. 30ഓളം തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് കടന്ന സിനിമയെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രാമസിംഹന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റിന് വലിയ പിന്തുണയുണ്ട്. "പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി"- രാമസിംഹന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 09:51 pm IST
in Kerala

തിരുവനന്തപുരം: 1921ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍ രാമസിംഹന്‍. 30ഓളം തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് കടന്ന സിനിമയെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രാമസിംഹന്‍ ഇട്ട  ഫേസ് ബുക്ക് പോസ്റ്റിന് വലിയ പിന്തുണയുണ്ട്. “പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി”- രാമസിംഹന്‍ പറയുന്നു.  

രാമസിംഹനും ഭാര്യ ഗൗരി രാമസിംഹനും ക്ഷേത്രത്തിന് മുന്നില്‍ കുറിതൊട്ട്  സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.  

രാമസിംഹന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:  

“ഞാൻ നിങ്ങളുടെ മുൻപിൽ കൈ നീട്ടിയത് എനിക്ക് വേണ്ടിയായിരുന്നില്ല,വർഷങ്ങൾക്ക് മുൻപേ സിനിമ ഉപേക്ഷിച്ചിരുന്നതാണ്, ചരിത്രത്തെ ഒരു കൂട്ടർ വ്യഭിചാരിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ചു… അതൊരു കൂട്ടായ്‌മയായി.. വലുതല്ലാത്ത ഒരു തുക എന്നേ സ്നേഹിക്കുന്നവർ തന്നു..

ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ചെറിയ തുക ഒഴുകി വന്നു…

അഭിനേതാക്കൾ പേടിച്ചു മാറി, സാങ്കേതിക വിദഗ്‌ദ്ധർ മാറി, കൂട്ടത്തിലുള്ളവരും, കൂട്ടുകാരും മാറിനിന്നു പരിഹസിച്ചു അന്നൊന്നും ഒരു യുവരാജാവോ യുവകോമളനോ ഇതാ ഞാൻ കൂടെയുണ്ടെന്നു പറഞ്ഞു വന്നില്ല, ആൾക്കൂട്ടത്തിനു വേണ്ടി ഞാൻ കെഞ്ചി…300 പേർ വരുമെന്ന് പറഞ്ഞു അവർക്കുള്ള ഭക്ഷണം വരെ തയ്യാറാക്കി വച്ച എന്റെ മുൻപിൽ വന്നത് 27 പേർ മാത്രം…

എവിടെ എന്നൊന്നും ഞാൻ പറയുന്നില്ല..

എന്നെക്കൊണ്ട് യുവരാജാക്കന്മാർ പറയിപ്പിക്കരുത്..

പറഞ്ഞാൽ ഈ രാമസിംഹൻ വാ തുറന്നാൽ തലയിൽ മുണ്ടിട്ടു നവ കൃട്ടിക്കുകൾ ഓടേണ്ടി വരും…

സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട്, അതും കടന്നു അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ വാ തുറക്കേണ്ടി വരും..

മിണ്ടാതിരിക്കുന്നത് ഗുരു വചനം കേട്ടിട്ടാണ്…

ധർമ്മം വിൽക്കപ്പെടാനുള്ളതല്ല, പണമുണ്ടാകാനുള്ള മാർഗ്ഗവുമല്ല.. അത് ഉള്ളിൽ നിന്ന് സ്വാർത്ഥത ഇല്ലാതെ ഒഴുകേണ്ടതാണ്… ഫലമിച്ഛിക്കാതെയുള്ള കർമ്മം..

സന്തോഷമുണ്ട് പൂർവ്വ സംഘ കുടുംബങ്ങൾ വർദ്ധക്യത്തിന്റെ അസ്ക്കിതയിലും സിനിമ കണ്ട് എന്നേ വിളിച്ചതിന്,

ഹരിഹരൻ സാറിനെപ്പോലുള്ള വലിയ സംവിധായകരുടെ നല്ല വാക്കുകൾക്ക്, PR.നാഥന്റെ ആശംസകൾക്ക്…മോനേ അസ്സലായിട്ടോ എന്ന അമ്മമാരുടെ വാക്കുകൾക്ക്, സാധാരണക്കാരുടെ പ്രാർത്ഥനകൾക്ക് സഹായങ്ങൾക്ക്..

ഒപ്പം തുടക്കം മുതൽ ഒടുക്കം വരെ കൂടെയുണ്ടെന്ന് പറഞ്ഞു വേദനിപ്പിച്ചവർക്കും, കുത്തിത്തിരിപ്പുണ്ടാക്കിയവർക്കും, ട്രോളുകൾ മെനഞ്ഞവർക്കും നന്ദി ഹൃദയം തൊട്ട് നന്ദി..

ഒരു വലിയ വിജയത്തിന് മുൻപിലും കുത്തി നോവിക്കുന്നവർക്കും നന്ദി..

രാമസിംഹൻ തനിച്ചല്ല കൂടെ ധർമ്മത്തെ സ്നേഹിക്കുന്ന ഒരുപാട് നല്ല മനസ്സുകളുണ്ട് അവരെ ആർക്കും അകറ്റാൻ കഴിയില്ല.. അവർ കൂടെയുണ്ടാകും കാവി പുതപ്പിച്ചു എന്നേ അഗ്നിയിലേക്കെടുക്കും വരെ…

വാശിക്കൊണ്ട് വൈരാഗ്യം കൊണ്ട് സ്വന്തം കർമ്മത്തെ വിഫലമാക്കാൻ ശ്രമിക്കുന്നവർ ഒന്നറിയുക..

സകലയിടത്തും നിറഞ്ഞു നിൽക്കുന്ന ഒരു ബ്രഹ്മമുണ്ട് സകലതിനും സാക്ഷിയായ ബ്രഹ്മം.. ആ ബ്രഹ്മം എല്ലാം അറിയുന്നുണ്ട്..

ഓരോ ചിന്തയും അറിയുന്നുണ്ട്..

ആർക്കും എവിടെയും ഒളിക്കാൻ പറ്റില്ല…

സത്യം.. സത്യമായി പുലരട്ടെ..

ഇവിടെ തന്നെ രാമ സിംഹനുണ്ടാകും.അവസാന ശ്വാസം വരെ…

എന്നേ സ്നേഹിക്കുന്ന ആത്മാക്കൾക്കൊപ്പം..

പുഴ ഒഴുകട്ടെ….

ഒഴുകി ലക്ഷ്യത്തിലെത്തട്ടെ…

പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി..

പുഴയിലിറങ്ങിയാൽ ചത്തുപോകുമെന്ന് ഭയപ്പെട്ടവർക്കും നന്ദി..

പുഴ മലിനമെന്ന് ചൊല്ലി ഇറങ്ങി കുളിക്കാത്തവർക്കും നന്ദി..

പുഴ ഒഴുകാതിരിക്കാൻ തടയണ കെട്ടിയവർക്കും നന്ദി…

കൂടെ എല്ലാം സഹിച്ച ഗൗരി രാമസിംഹനും നന്ദി ????

രാമ സിംഹൻ”.  

Tags: രാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെലോകാരോഗ്യ സംഘടനഫെയ്സ്ബുക്ക്Malabar RebellionMalabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.