കണ്ണൂര്‍: ക്ഷേത്രോത്സവ കലശത്തില്‍ ചെഗുവേരയുടെയും പി.ജയരാജന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സിപിഎം നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ ദിവസം കതിരൂരില്‍ നടന്ന കലശത്തിലാണ് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങള്‍ക്കൊപ്പം ചെഗുവേരയുടേയും പി.ജയരാജന്റെയും ചിത്രങ്ങള്‍ സിപിഎം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നു.
പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ തെയ്യത്തിന്റെയും സിപിഎം ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ചെഗുവേരയുടേയും പി.ജയരാജന്റെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രോത്സവ കലശത്തില്‍ പാര്‍ട്ടി ചിഹ്നങ്ങളും പി ജയരാജന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് തന്നെ നേരിട്ട് രംഗത്ത് വന്നു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിഹ്നങ്ങളോ ഉള്‍പ്പെടുത്തി നടത്തുന്നതിനോട് യോജിക്കാനാവില്ല. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും എം.വ.ി ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: