കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കൊച്ചി കോര്പ്പറേഷന്. പ്രദേശത്തെ ബയോമൈനിങ് പൂര്‍ണ പരാജയമാണെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളുടേയും പൂര്‍ണമായ ലംഘനമാണ് ഉണ്ടായിട്ടുള്ളത്. യുദ്ധകാല അടിസ്ഥാനത്തില്‍ മാലിന്യ മല നീക്കം ചെയ്തില്ലെങ്കില്‍ തീപിടുത്തം ഇനിയും ഉണ്ടാകും. തീപിടുത്തം ഉണ്ടായാല്‍ അത് അണയ്ക്കാന്‍ പറ്റുന്ന സൗകര്യങ്ങളൊകക്കെ കുറവാണ്. ഉള്ള പമ്പുപോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ബ്രഹ്മപുരത്തേയ്ക്ക് എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ പോലും അധികൃതരുടെ പക്കലില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്ക് മാത്രമാണ് അവിടെയുള്ളത്. ഇനിയെങ്കിലും ജാഗ്രതാപൂര്‍വം കാര്യങ്ങള്‍ നടപ്പാക്കിയെങ്കില്‍ മാത്രമേ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കൂവെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: