Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വരുന്നത് എന്‍ഡിഎയുടെ കാലം

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എക്‌സ്പ്രസ് ഹൈവേകളും വിമാനത്താവളങ്ങളും റെയില്‍വേ ആധുനികവത്കരണവും ക്ഷേമ പദ്ധതികളും ഉള്‍പ്പടെ ലക്ഷക്കണക്കിന് കോടി രൂപയാണ് വിനിയോഗിക്കുന്നത്. കേരളം അതില്‍ നിന്നൊക്കെ മാറി നിന്ന് മോദി സര്‍ക്കാരിനെ പരിഹസിച്ച് സമയവും സാദ്ധ്യതകളും നഷ്ടപ്പെടുത്തുന്നു.

തുഷാര്‍ വെള്ളാപ്പള്ളി by തുഷാര്‍ വെള്ളാപ്പള്ളി
Mar 15, 2023, 05:19 am IST
in Article

ഇന്ത്യാമഹാരാജ്യത്തിന് വഴികാട്ടിയായ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ, പുതിയ ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം വളരെ പിന്നിലാണ്.  വികസന കാഴ്ചപ്പാടിലെ പഴഞ്ചന്‍ ശൈലിയും പിന്തിരിപ്പന്‍ രാഷ്‌ട്രീയവും തന്നെയാണ് കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ശേഷം ലോകത്തെ വിസ്മയിപ്പിച്ച വികസന പദ്ധതികളിലൊന്നും കേരളം പങ്കാളിയായില്ല. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എക്‌സ്പ്രസ് ഹൈവേകളും വിമാനത്താവളങ്ങളും റെയില്‍വേ ആധുനികവത്കരണവും ക്ഷേമ പദ്ധതികളും ഉള്‍പ്പടെ ലക്ഷക്കണക്കിന് കോടി രൂപയാണ്  വിനിയോഗിക്കുന്നത്. കേരളം അതില്‍ നിന്നൊക്കെ മാറി നിന്ന്  മോദി സര്‍ക്കാരിനെ പരിഹസിച്ച് സമയവും സാദ്ധ്യതകളും നഷ്ടപ്പെടുത്തുന്നു.

സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലകള്‍ തകര്‍ന്നടിഞ്ഞു. വന്‍കിട ഫാക്ടറികള്‍ ഒന്നൊന്നായി പൂട്ടി, കൃഷി ഉള്‍പ്പടെ പരമ്പരാഗത തൊഴില്‍ മേഖലകളെല്ലാം നാമാവശേഷമായി. വിദ്യാസമ്പന്നരായവര്‍ നാടുവിട്ടു പോകുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് ഏതു രംഗത്തും കാണാനുള്ളത്. ബ്രഹ്മപുരം തീപിടിത്തം പോലെ കേരളത്തെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ മാനംകെടുത്തിയ സംഭവങ്ങള്‍ അരങ്ങേറുന്നതിന് പിന്നിലെ രഹസ്യവും നാറുന്ന അഴിമതിക്കഥകളാണ്. ഇതെല്ലാം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങള്‍, വിശേഷിച്ച് യുവതലമുറ ഭരണ, രാഷ്‌ട്രീയ രംഗങ്ങളില്‍ വലിയൊരു മാറ്റത്തിനായി കാത്തിരിക്കുന്ന സന്ദര്‍ഭമാണിത്.  

സംസ്ഥാനത്ത് ഇടതു, വലതു മുന്നണികള്‍ക്കുള്ള ബദലാണ് കേരളത്തിലെ മൂന്നാം മുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ). ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ പ്രബല ഘടകകക്ഷിയാണ് ഭാരത ധര്‍മ്മ ജന സേന (ബിഡിജെഎസ്). നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബിഡിജെഎസിന്റെ പ്രസക്തി നിര്‍ണായകമാണ്. ദേശീയ ജനാധിപത്യ സഖ്യത്തെ സംസ്ഥാനത്തെ പ്രബലമായ മുന്നണിയാക്കിമാറ്റിയതില്‍ ബിഡിജെഎസിന് സുപ്രധാന പങ്കുണ്ട്. സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസനം സാധ്യമാക്കാന്‍ വ്യക്തമായ കര്‍മപദ്ധതിയുമായാണ് എന്‍ഡിഎ ജനങ്ങളെ സമീപിക്കുന്നത്.

വികസിത രാജ്യങ്ങളുടെ നായകന്മാരുടെ തോളൊപ്പമോ ഒരടി മുന്നിലോ ആണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അതിന് വഴിവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവനാപൂര്‍ണമായ നിലപാടുകളും കര്‍മ്മകുശലതയുമാണ്. ബ്രിട്ടനെയും പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ജി20 പോലെ വികസിത രാജ്യങ്ങളുടെ സംഘടനയുടെ നേതൃസ്ഥാനം അലങ്കരിക്കാന്‍ നരേന്ദ്രമോദി എത്തുന്നതും നാം കണ്ടു.  

ലോകം നടുങ്ങി വിറച്ച കൊവിഡ് മഹാമാരിക്കാലത്ത്  ശക്തമായ കേന്ദ്രസര്‍ക്കാരും കരുത്തനായ പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയെ നയിച്ചത് ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിനിന്നത്. മോദി കാഴ്ചവച്ച വാക്‌സിന്‍ നയതന്ത്രം ആധുനിക ലോകത്ത് ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കരുത്തോടെ നിന്നു ഭാരതം. ശ്രീലങ്കയെ കൈപിടിച്ചുയര്‍ത്താനും ഇന്ത്യയ്‌ക്കായി. ഇതെല്ലാം ലോകത്തിന് മുന്നില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നേട്ടങ്ങളായിരുന്നു.  

ലക്ഷക്കണക്കിന് കോടിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് രാജ്യമെങ്ങും ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കര്‍ണാടകത്തിലെ മൈസൂര്‍-ബംഗളൂരു പത്ത് വരി എലവേറ്റഡ് ഹൈവേയാണ് ആ പരമ്പരയിലെ അവസാന ഉദാഹരണം.  പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി അവിശ്വസനീയമായ ക്ഷേമപ്രവര്‍ത്തനങ്ങളും മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നുണ്ട്. പക്ഷേ കേരളം മാത്രം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ്. വികസനത്തിലും രാഷ്‌ട്രീയം കലര്‍ത്തുന്നതിനാല്‍ പല കേന്ദ്ര പദ്ധതികളുടേയും ഗുണഫലങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടില്ല. ആരോഗ്യ രംഗത്ത് മികച്ച പാരമ്പര്യം ഉണ്ടായിരുന്നിട്ടും പകര്‍ച്ച വ്യാധികള്‍ ഒഴിയാറില്ല നമ്മുടെ സംസ്ഥാനത്ത്.  പിന്‍വാതില്‍ നിയമനവും പട്ടിണിമരണവും കസ്റ്റഡി മരണവും സംസ്ഥാനത്ത് വിഷയമേയല്ല. ആള്‍ക്കൂട്ട ആക്രമണങ്ങളും ലൈംഗിക പീഡനപരമ്പരകളും അട്ടപ്പാടിയിലെ ശിശുമരണങ്ങളും ആദിവാസി ജനതയുടെ ദുരിത ജീവിതകഥകളും സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ നാണം കെടുത്തുന്നു.  

പ്രധാനപ്രതിപക്ഷമായ യുഡിഎഫ് ആകട്ടെ,  അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചൂട്ടുപിടിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര വിരുദ്ധതയുടെ പേരുപറഞ്ഞ് ഇരുകൂട്ടരും പിന്നണിയില്‍ ഒറ്റക്കെട്ടാണുതാനും. ത്രിപുരയില്‍ സഖ്യകക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പ്രധാന ശത്രുക്കളാണ്. കേരളത്തിലെ ജനങ്ങളോട് ഇരുകൂട്ടരും കാണിക്കുന്ന രാഷ്‌ട്രീയ വഞ്ചനയ്‌ക്ക് അറുതി വരുത്താനുള്ള അവസരമാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്. കേരളത്തില്‍നിന്ന് അഴിമതിയും അക്രമവും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയവും ഇല്ലാതാക്കാനുള്ള, വിശുദ്ധിയുടെ രാഷ്‌ട്രീയമാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്‌ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്.

ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്തുപാകുവാനുമാണ് കേരളത്തിലെ മുന്നണികള്‍ പരിശ്രമിക്കുന്നത്. വരുന്ന  ലോകസഭാ തെരഞ്ഞെടുപ്പിനായി എന്‍ഡിഎയും അതിന്റെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസും വിപുലമായ തയ്യാറെടുപ്പുകളിലാണ്. വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും നമ്മുടെ മുന്നിലില്ല. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനും രാഷ്‌ട്രീയ തന്ത്രങ്ങള്‍ മെനയാനും  ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് സംസ്ഥാനതല ഏകദിന പഠനശിബിരം സംഘടിപ്പിക്കുകയാണ്. ബിഡിജെഎസ് മണ്ഡലം ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ശിബിരം മാര്‍ച്ച് 16ന് രാവിലെ പത്തിന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷാണ് ഉദ്ഘാടനം ചെയ്യുന്നത്.

Tags: bjpelectionNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.