ദുബായ് : തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വ്വം മുന്നോട്ട് പോകും. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തില്‍ പലതും കേള്‍ക്കേണ്ടി വരുമെന്ന് ലുലു ചെയര്മാന് എം.എ.യുസഫലി. ലൈഫ് മിഷന് കേസില്‍ യൂസഫലിയുടെ പേരുകളും ഉയര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കുടുംബത്തെ അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. ആരോപണങ്ങള്‍ ഉയര്‍ന്നാലും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിന്നും നിക്ഷേപ സംരംഭങ്ങളില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന് സാധിക്കില്ല. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ലൈഫ് മിഷന് കേസില്‍ ഇഡി സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്കിയവരോട് ചോദിക്കണം. നിയമപരമായി നേരിടേണ്ടതാണെങ്കില്‍ ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളും.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ധൈര്യപൂര്‍വം നേരിടും. സമൂഹമാധ്യമങ്ങളില്‍ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ല. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നല്‍കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ പ്രശ്നമില്ലെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കണമെന്നും കേരളം വിടണമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷിന്റെ പരാതിയില്‍ പറയുന്നുണ്ട്. അനുസരിച്ചില്ലെങ്കില്‍ യുഎഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളില്‍ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണത്തില്‍ പറയുന്നത്. ഇത് കൂടാതെ ഹൈദരാബാദിലേക്കുള്ള സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ യൂസഫലി ആണെന്ന് മുഖ്യമന്ത്രി രവീന്ദ്രനോട് പറഞ്ഞിരുന്നതായും എം. ശിവശങ്കറിന്റെ ചാറ്റും മുമ്പ് പുറത്തുവന്നിരുന്നതാണ്.
അതേസമയം ലൈഫ് മിഷന് അഴിമതിക്കേസില്‍ വ്യവസായി എംഎ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നതായി ഇഡി സ്ഥീരികരിച്ചു. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. കേസില്‍ സാക്ഷിയെന്ന നിലയിലാണ് യൂസഫലിക്ക് നോട്ടീസ് നല്‍കിയതെന്നുമാണ് ഇഡി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: