തിരുവനന്തപുരം: കേരളത്തിന്റെ പ്രാദേശിക ഉത്പന്നമായ റബ്ബറിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തെവിടേയും റബ്ബര്‍ കൃഷി ചെയ്യുന്നതിനുമുള്ള ധവള പത്രം സിഎസ്ഐആര്‍എന്‍ഐഐഎസ്ടി (നിസ്റ്റ്) തിരുവനന്തപുരം കേന്ദ്രം തയ്യാറാക്കുമെന്ന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈസെല്‍വി പറഞ്ഞു.
സിഐഎസആറിന്റെ അരോമ മിഷന്റെ മാതൃകയില്‍ ആയിരിക്കുമിതെന്ന് അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുഗന്ധ വിളകളുടെ ഉല്പാദനവും മൂല്യവര്‍ധനയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് അരോമ മിഷന്. ഇതിനുള്ള സാങ്കേതിക സഹായം സിഎസ്ഐആര്‍ നല്‍കും. സംസ്ഥാന ഗവണ്മെന്റിന്റെ കൂടി സഹകരണത്തോടെയായിരിക്കും ധവള പത്രം നടപ്പാക്കുകയെന്ന് കലൈസെല്‍വി അറിയിച്ചു.
ഹരിത ഹൈഡ്രജന്‍ ദൗത്യത്തിനുള്ള നിരവധി പദ്ധതികള്‍ സിഎസ്ഐആര്‍ നടപ്പാക്കി വരികയാണ്. ഇലക്ട്രിക് വാഹന മേഖലയ്ക്ക് കരുത്ത് പകരുന്നതിന് സി എസ് ഐ ആര് വികസിപ്പിച്ച ലിഥിയം ഇലക്ട്രിക് ബാറ്ററികള്‍ മൂന്ന് കമ്പനികളുമായി ചേര്‍ന്ന് പരിക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി. നിലവില്‍ പ്രതിദിനം 1000 ലിഥിയം ബാറ്ററികളാണ് നിര്‍മിക്കുന്നത്.
ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രോലൈസര്‍ അടുത്ത ഒന്ന് രണ്ട് വര്‍ഷത്തിനകം സിഎസ്ഐആര്‍ പുറത്തിറക്കുമെന്നും ഡോ. എന്‍. കലൈസെല്‍വി പറഞ്ഞു. സാങ്കേതിക വിദ്യ കൈവശമുണ്ടെങ്കിലും ഹൈഡ്രജന്റെ ഉയര്‍ന്ന വിലയാണ് പലപ്പോഴും വെല്ലുവിളിയാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: