Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ കാട്ടാനക്കൂട്ടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളും നിലംപരിശാക്കുന്നു; രണ്ട് മാസത്തിനിടയില്‍ നശിപ്പിച്ചത് 430 കശുമാവുകള്‍

ദിനംപ്രതി അത്യുല്‍പ്പാദന ശേഷിയുള്ള 50തോളം കശുമാവുകളാണ് ആനക്കൂട്ടം കുത്തിവീഴ്‌ത്തി നശിപ്പിക്കുന്നത്. ഇതോടെ കശുവണ്ടിയുടെ ഉല്‍പ്പാദനവും മൂന്നിലൊന്നായി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 02:17 pm IST
in Kannur

ഇരിട്ടി: ആയിരക്കണക്കായ തെങ്ങുകള്‍ നിലംപരിശാക്കിയ കാട്ടാനക്കൂട്ടങ്ങള്‍ ആറളം ഫാമിന്റെ കശുമാവിന്‍ തോട്ടങ്ങളും പാടേ നശിപ്പിക്കുന്നു. കശുവണ്ടി വിളവെടുപ്പ് നടന്നു കൊണ്ടിരിക്കെ 430 തോളം കശുമാവുകളാണ് രണ്ട് മാസത്തിനിടയില്‍ ആനക്കൂട്ടം കുത്തിവീഴ്‌ത്തി നശിപ്പിച്ചത്. ദിനംപ്രതി അത്യുല്‍പ്പാദന ശേഷിയുള്ള 50തോളം കശുമാവുകളാണ് ആനക്കൂട്ടം കുത്തിവീഴ്‌ത്തി നശിപ്പിക്കുന്നത്. ഇതോടെ കശുവണ്ടിയുടെ ഉല്‍പ്പാദനവും മൂന്നിലൊന്നായി കുറയുകയും സീസണ്‍ തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും 100 ടണ്‍ പോലും സംഭരിക്കാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥയിലാവുകയും ചെയ്തു.

ആനകളുടെ വിളയാട്ടം മൂലം 38000ത്തോളം തെങ്ങുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഫാമില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 14000ത്തോളം മാത്രമാണ്. കേന്ദ്രഗവര്‍മെന്റിന്റെ കയ്യില്‍ ഫാം ഉണ്ടായിരുന്ന കാലത്ത് വെച്ചുപിടിപ്പിച്ചവയായിരുന്നു ഈ തെങ്ങുകളെല്ലാം. ഇവയില്‍ ഇടത്തരം തെങ്ങുകളെല്ലാം ആനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു. പാലപ്പുഴ ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഫാം ഒന്നാം ബ്ലോക്കില്‍ മാത്രം ആയിരത്തിലധികം തെങ്ങുകളാണ് നശിപ്പിച്ചത്. ഇപ്പോഴും ഓരോ ദിവസവും പത്തിലധികം തെങ്ങുകള്‍ ആനക്കൂട്ടം നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. നിറയെ കായ്ഫലമുള്ള തെങ്ങുകള്‍ നിറഞ്ഞു നിന്ന് മനോഹരമായിരുന്ന പ്രദേശമെല്ലാം ഇപ്പോള്‍ തരിശ് ഭൂമിയായി മാറി.

ഫാമില്‍ 619 ഹെക്ടറിലാണ് കശുമാവ് കൃഷിയുള്ളത്. കാട്ടാനകളുടെ പരാക്രമം ഇതേനിലയില്‍ തുടര്‍ന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ഇവയിലേറെയും നിലംപൊത്തും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നട്ടുപിടിപ്പിച്ച തോട്ടങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നത്. അത്യുത്പ്പാദനശേഷിയുള്ള ഇത്തരം ബഡ് മാവുകള്‍ നശിപ്പിക്കപ്പെടുന്നതിലൂടെ കോടികളുടെ നഷ്ടമാണ് ഫാമിന് ഉണ്ടാകുന്നത്. തെങ്ങും കമുങ്ങും വ്യാപകമായി നശിപ്പിച്ചതോടെ കശുമാവില്‍ നിന്നുള്ള വരുമാനത്തിലായിരുന്നു പ്രതീക്ഷ. കശുമാവുകള്‍ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇക്കുറി പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് വരുമാനം പോലും ലഭിക്കാത അവസ്ഥയാണ്.

കാര്‍ഷികവിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ആറളം ഫാമിന് ആറു വര്‍ഷമായി ഒരു രൂപപോലും നഷ്ടപരിഹാരമായി അനുവദിക്കുന്നില്ല. തെങ്ങടക്കമുള്ള കാര്‍ഷികവിളകള്‍ കാട്ടാനകള്‍ പാടേ നശിപ്പിച്ചതോടെ ഉല്‍പ്പാദനനഷ്ടം മൂലം ഫാമിന്റെ വരുമാനം മൂന്നിലൊന്നായി ചുരുങ്ങി. വരുമാനമില്ലാതായതോടെ ആറുമാസമായി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേതന വിതരണം മുടങ്ങിയിരിക്കുകയാണ്. കൂലി ലഭിക്കാത്ത തൊഴിലാളികളില്‍ 75 ശതമാനവും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. വന്യമൃഗങ്ങള്‍ ഇതുവരെയുണ്ടാക്കിയ നാശനഷ്ടത്തില്‍ നിന്നും പത്ത് ശതമാനമെങ്കിലും വനം വകുപ്പില്‍ നിന്നും ഫാമിന് അനുവദിച്ചാല്‍ തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന വേതനമെങ്കിലും നല്‍കാന്‍ കഴിയും. എല്ലാ മാസവും ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വനം വകുപ്പിന് അയക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ഒരു വഴിപാടായി നടക്കുന്നത്. ഇതിനൊക്കെ കാരണമായി മാറിയ കാട്ടാനശല്യം മറികടക്കാനുള്ള ഒരു മാര്‍ഗ്ഗവും ചെയ്യാതെ കയ്യുംകെട്ടി നിന്ന് കാഴ്ചകാണുകയാണ് ഇതിനു പരിഹാരം കാണേണ്ട അധികൃതര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Tags: ElephantആറളംCashew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.