തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തില്‍ കരാറുകാരെ മന്ത്രി എം.ബി. രാജേഷ് ന്യായീകരിച്ചതിന് പിന്നാലെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ബ്രഹ്മപുരം വിഷയത്തില്‍ ടി.ജെ. വിനോദ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചത്.
എംഎല്‍എ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയപ്പോള്‍ നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം കൊച്ചിയില്‍ ഇല്ല. മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. ദല്‍ഹിയേക്കാള്‍ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരം. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവിടുന്നതെന്നുമായിരുന്നു തദ്ദേശ വകുപ്പ് മന്ത്രി പ്രതികരിച്ചത്.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമാണ്, ഇത്തരത്തില്‍ ഒരു വിഷയത്തില്‍ മന്ത്രിമാര്‍ നിയമസഭയില്‍ മറുപടി നല്‍കിയത് പ്രകോപനം ഉളവാക്കുന്ന രീതിയിലാണ്. മാലിന്യ പ്ലാന്റിലെ കരാറുകാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്. കരാര്‍ കമ്പനിക്ക് സര്‍ക്കാര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്കി കഴിഞ്ഞു. മുഖ്യമന്ത്രി ഇനി ഈ വിഷയത്തില്‍ പ്രതികരിക്കില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
കോവിഡ് കാലത്ത് മാസ്ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാലിന്ന് കൊച്ചിയില്‍ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണം. ജനങ്ങള്‍ വീടിനുള്ളില്‍ ഇരിക്കണമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കവേ ടി.ജെ. വിനോദ് എംഎല്‍എ വിമര്‍ശിച്ചു. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്നാ് ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ഈ വാദം തെറ്റാണ് വിഷയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് വെള്ളത്തിന് ക്യു നില്‍ക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നുമായിരുന്നു. ടി.ജെ. വിനോദിന്റെ കുറ്റപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: