Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റൽ ഇന്ത്യ ബില്ലിൽ പൊതുജനാഭിപ്രായം തേടി കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സാങ്കേതികവിദ്യാ രംഗത്ത് വന്‍ശക്തിയായി മാറിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമമായിരിക്കും ഉടൻ യാഥാർത്ഥ്യമാകാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നിയമമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയെ നയിക്കുന്നതിൽ ഡിജിറ്റൽ ഇന്ത്യ ആക്ട് നിർണ്ണായകമാവുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 07:02 pm IST
in India

ന്യൂദൽഹി:  സാങ്കേതികവിദ്യാ രംഗത്ത് വന്‍ശക്തിയായി മാറിയ  ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമമായിരിക്കും ഉടൻ യാഥാർത്ഥ്യമാകാനിരിക്കുന്ന  ഡിജിറ്റൽ ഇന്ത്യ നിയമമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയെ നയിക്കുന്നതിൽ  ഡിജിറ്റൽ  ഇന്ത്യ  ആക്ട്  നിർണ്ണായകമാവുമെന്ന്  മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. .

നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം  തേടുന്നതിന്റെ  ഭാഗമായി  കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ  പ്രസ്തുത  തുറകളിൽ  പ്രവർത്തിക്കുന്ന  നിരവധി  പേരുമായി  ബെംഗളൂരുവിൽ പൊതുവായ  കൂടിയാലോചന നടത്തി. നിയമത്തിനും നയരൂപീകരണത്തിനുമുള്ള പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ കൂടിയാലോചനാ സമീപനത്തിന് അനുസൃതമായ ഡിജിറ്റൽ ഇന്ത്യ സംഭാഷണത്തിന്റെ ഭാഗമാണ് ഈ കൂടിയാലോചന സംഘടിപ്പിക്കപ്പെട്ടത് . ഒരു ബില്ല് നിയമമാകുന്നതിന് മുന്‍പ് അതിന്റെ രൂപകല്‍പനയെയും ലക്ഷ്യങ്ങളെയും കുറിച്ച്   പ്രാരംഭ ഘട്ടത്തിൽ തന്നെ പങ്കാളികളുമായി ചർച്ച ചെയ്യുന്നത് ഇതാദ്യമായാണ്.

” ഇന്ത്യയുടെ ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ യാഥാർത്ഥ്യമാക്കുകയെന്ന   ലക്ഷ്യം കൈവരിക്കുന്നതിനും  ഒപ്പം  ഡിജിറ്റൽ ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, പരിഹാരങ്ങൾ എന്നിവയ്‌ക്കായി ഒരു ആഗോള വിപണി സൃഷ്ടിക്കുന്നത്തിനും   ഇന്ത്യയെ സഹായിക്കുകയാണ് നിർദ്ദിഷ്ട ബിൽ ലക്ഷ്യമിടുന്നത്”- ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ  അവതരിപ്പിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡിജിറ്റൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആഗോളതലത്തിൽ മത്സരാധിഷ്ഠിത നവീകരണവും സംരംഭകത്വ ആവാസവ്യവസ്ഥയും വികസിപ്പിക്കുന്നതിന് ഇന്ത്യയ്‌ക്ക് പ്രചോദനം നൽകാനാണ് നിർദ്ദിഷ്ട ഡിജിറ്റൽ ഇന്ത്യ നിയമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം  ആമുഖമായിപ്പറഞ്ഞു.

2000-ൽ ഐടി ആക്ട് നിലവിൽ വന്നതിന് ശേഷം സാങ്കേതിക ആവാസവ്യവസ്ഥയിൽ പ്രത്യേകിച്ച് ഇൻറർനെറ്റിലും മറ്റും  കാര്യമായ വികസനവും  മാറ്റവും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയിലെ അതിവേഗം  മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, സാങ്കേതിക വിദ്യയിൽ  സംഭവിക്കുന്ന   വലിയ മാറ്റങ്ങൾ തുടങ്ങിയവക്ക് പിന്നിലെ  അപകടങ്ങളിൽ നിന്ന് ഡിജിറ്റൽ പൗരന്മാരുടെ സംരക്ഷണം  കണക്കിലെടുത്താണ് പുതിയ നിയമം രൂപപ്പെടുത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

“നന്മയുടെ ശക്തിയായി ഉത്ഭവിച്ച ഇന്‍റർനെറ്റ് ഇന്ന് ക്യാറ്റ്ഫിഷിംഗ്, സൈബർ സ്‌റ്റോക്കിംഗ്, സൈബർ ട്രോളിംഗ്,ഗ്യാസ്  ലൈറ്റിംഗ്  , ഫിഷിംഗ്, പ്രതികാര അശ്ലീലം,  ഡാർക്ക് വെബ്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, അപകീർത്തിപ്പെടുത്തൽ, സൈബർ – ഭീഷണിപ്പെടുത്തൽ, ഡോക്‌സിംഗ്, സലാമി സ്ലൈസിംഗ് തുടങ്ങി  ഉപയോക്താവിന് വലിയ ദോഷം വരുത്തുന്നതിനുള്ള ഒരു മാർഗമായി  മാറിയിരിക്കുന്നു. ഇത്  തടയുന്നതിന് ഓൺലൈൻ സിവിൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾക്കായി പ്രത്യേകവും സമർപ്പിതവുമായ നിയമ, വിധി നിർണയ സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. ആഗോള തലത്തിലുള്ള സൈബർ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമമാണ്  ഡിജിറ്റൽ ഇന്ത്യ നിയമം എന്ന്  അദ്ദേഹം  ആവർത്തിച്ചു. ഇൻറർനെറ്റ് തുറന്നതും സുരക്ഷിതവും വിശ്വാസയോഗ്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കാനും ഇന്റർനെറ്റ്  സാങ്കേതികവിദ്യയുടെ വികസനം ത്വരിതപ്പെടുത്താനും നരേന്ദ്ര  മോദി   സർക്കാർ  ആഗ്രഹിക്കുന്നു. സർക്കാരിൽ ഡിജിറ്റൈസേഷൻ വേഗത്തിലാക്കുന്നതിനും  ജനാധിപത്യവും ഭരണവും ശക്തിപ്പെടുത്തുന്നതിനും ഇത്തരം  ഒരു  നിയമം  അത്യാവശ്യമാണ് . – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

സ്റ്റാർട്ടപ്പുകൾക്ക് സ്വതന്ത്ര വിപണി പ്രവേശനവും ന്യായമായ വ്യാപാര രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ  അദ്ദേഹം സമൂഹവുമായി  പങ്കുവച്ചു .  

“ഇന്‍റർനെറ്റിന് ഉത്തരവാദിത്തമുള്ള സ്‌ഥലമാകണം ഇന്ത്യ ; അല്ലാതെ  നിയമവിരുദ്ധമായ ഉള്ളടക്കത്തിന് തീർച്ചയായും ഇന്ത്യയിൽ ഇന്റെര്നെറ്റിടങ്ങളിൽ സ്‌ഥാനമുണ്ടാവില്ല” -രാജീവ്  ചന്ദ്രശേഖർ  അഭിപ്രായപ്പെട്ടു.  

വ്യവസായ പ്രതിനിധികൾ, അഭിഭാഷകർ, ഇടനിലക്കാർ, ഉപഭോക്തൃ ഗ്രൂപ്പുകൾ എന്നിവരുൾപ്പെടുന്ന വിവിധ പങ്കാളികളുമായി മന്ത്രി ആശയവിനിമയം നടത്തി, ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ സ്വീകരിച്ചു. .

ഐ ടി മന്ത്രാലയത്തെ  പ്രതിനിധീകരിച്ച്   സൈബർലൂസ് ഡിവിഷൻ ഗ്രൂപ്പ് കോർഡിനേറ്റർ  രാകേഷ് മഹേശ്വരി , ഇലക്ട്രോണിക്സ് മെറ്റീരിയൽസ് ആൻഡ് കമ്പോണന്‍റ്സ് ഡിവിഷൻ ശാസ്തജ്ഞനായ ഡോ. സന്ദീപ് ചാറ്റർജി  എന്നിവരും  ചർച്ചയിൽ  പങ്കെടുത്തു.

Tags: ministerഡിജിറ്റല്‍ സാങ്കേതിക വിദ്യഡിജിറ്റൽ ഇന്ത്യരാജീവ് ചന്ദ്രശേഖര്‍ഐടി ചട്ടംഡിജിറ്റര്‍ അടിസ്ഥാന സൗകര്യംഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരംഡിജിറ്റൽ ഇന്ത്യ ആക്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Kerala

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.