തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ വനിതാദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ മോദിയുടെ ഭരണത്തെയും ബിഎംഎസിനെയും പുകഴ്ത്തി സംസാരിച്ച 24ലെ ജേണലിസ്റ്റ് സുജയ പാര്‍വ്വതിക്ക് സസ്പെന്‍ഷന്‍. ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇടതുപക്ഷ ചായ് വുള്ള 24 ന്യൂസിലെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായ സുജയ പാര്‍വ്വതി സംഘപരിവാര്‍ അനുകൂല പ്രസംഗം നടത്തിയത് ചാനലിനുള്ളില്‍ വലിയ വിവാദമായി.
ഇടത് ഇസ്ലാമിക ചായ് വുള്ളവരും സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വലിയ വിവാദമാക്കിയിരുന്നു. ബിഎംഎസിനെ വേദിയില്‍ പങ്കെടുത്തു എന്ന് മാത്രമല്ല, സംഘപരിവാറിനെയും മോദിയെയും പുകഴ്‌ത്തുകയും ചെയ്തതാണ് സുജയ പാർവതിയുടെ മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.
സുജയ പാര്‍വ്വതിയുടെ വിവാദപ്രസംഗം
മോദിയുടെ ഒമ്പതുവര്‍ഷക്കാലത്തെ ഭരണം ഇന്ത്യയില്‍ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്നുവെന്ന് സുജയ പാര്‍വ്വതി പ്രസംഗിച്ചിരുന്നു.”ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി.”- നരേന്ദ്രമോദിയുടെ ഭരണത്തെ പുകഴ്‌ത്തി സുജയ പാര്‍വ്വതി പറഞ്ഞു. സിഐടിയു പോലെയും എഐടിയുസി പോലെയും ആദരിക്കപ്പെടേണ്ട സംഘടനയാണ് ബിഎംഎസ് എന്നും ഒരു പക്ഷെ അതിനേക്കാള്‍ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പാര്‍വ്വതി പ്രസംഗിച്ചിരുന്നു. ഒരു ജേണലിസ്റ്റ് സാധാരണ ബിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാണോ എന്ന ചോദ്യം ഉയരുമെന്നും സംഘി എന്ന് വിളിക്കുന്നതില്‍ തനിക്ക് അഭിമാനമാണെന്നും സുജയ പാര്‍വ്വതി പ്രസംഗിച്ചിരുന്നു.
ഇടത് സര്‍ക്കാരിനെതിരെ ചെറിയ തോതില്‍ വിമര്‍ശനവും പ്രസംഗത്തല്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ കേരളത്തില്‍ വർദ്ധിക്കുന്നതിനെ ക്കുറിച്ചും സുജയ സംസാരിച്ചിരുന്നതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: