കൊച്ചി : തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെയുള്ള എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തില്‍ പോലീസീന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഈ നടപടി.
വിഷയത്തില്‍ പോലീസിന് കേസെടുക്കാന്‍ സാധിക്കില്ല. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് അവകാശമുള്ളു. അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് ആന്റണി രാജു കോടതിയില്‍ അറിയിച്ചത്. കേസ് ഏറെ ഗൗരവമുള്ളതാണ്. നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നുമാണ് കോടതി അറിയിച്ചത്.
ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. 90ല്‍ ഉണ്ടായ സംഭവമാണ് കേസിനാധാരം. യുഡിഎഫ് കാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006 ല്‍ സ്ഥാനാര്‍ത്ഥിത്വം പോലും നഷ്ടമായി. കേസും അന്വേഷണവും കോടതി റദ്ദാക്കി. എഫ്ഐആര്‍ റദ്ദാക്കിയതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും ആന്റണി രാജു പ്രതികരിച്ചു. അതില്‍ സന്തോഷമുണ്ട് വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: