ന്യൂദല്‍ഹി: എച്ച്3എന്‍2 ഇന്‍ഫ്ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത് ആദ്യമാണ്. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധയുണ്ടായത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര് വ്യക്തമാക്കിയിരുന്നു. പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
അന്തരീക്ഷത്തിലെ ചൂട് കൂടുന്നതോടെ മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗ ബാധിതരില്‍ 92 ശതമാനം പേര്‍ക്ക് പനിയും 86 ശതമാനം പേര്‍ക്ക് ചുമയും 27 ശതമാനം പേര്‍ക്ക് ശ്വാസതടസവും 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: