കാസര്‍ഗോഡ്: ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമ നവമി രഥ യാത്രയ്ക്കു കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ സ്വീകരണം. ഒഡിയൂര്‍ ശ്രീ ഗുരുദേവദത്ത് സംസ്ഥാന മഠാധിപതി ഗുരു ദേവാനന്ദ സ്വാമിജിയുടെ ആരാധനയോടെയാണ് രണ്ടാം ദിനം യാത്രയ്ക്ക് തുടക്കം കുറിച്ചത്.
ശ്രീരാമ രഥം എന്നത് ശരീരം തന്നെയാണ്. രഥം ഓടിക്കുമ്പോള്‍ അതിന് ഓരോ നിയമാവലി ഉണ്ട്. ആ നിയമാവലിക്ക് അനുസൃതമായി ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയുകയുള്ളൂ. അതുപോലെ ശരീരത്തിന്റെ ഓരോ അവയവങ്ങള്‍ക്കും ഓരോ ധര്‍മ്മം ഉണ്ട്. നാരായണന് ഭൂമിയുടെ അവതരിച്ച് നരനായി നമുക്ക് അത് കാണിച്ചു തന്നിട്ടുള്ളതാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തി ഭാവമാണ് രാമനെന്നും സ്വാമിജി ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉദ്ദരിച്ചു. അതിനുശേഷം കൊണ്ടേവൂര്‍ ശ്രീ നിത്യാനന്ദയോഗ ആശ്രമം, ചിന്മയ ആശ്രമം കാസര്‍ഗോഡ്, നിത്യനന്ദ ആശ്രമം കാഞ്ഞങ്ങാട് തുടങ്ങി വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാഞ്ഞങ്ങാട് ആനന്ദ ആശ്രമത്തില്‍ രഥയാത്ര സമാപിച്ചു.നാളെ രഥയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കരിവെള്ളൂര്‍, പയ്യന്നൂര്‍, എഴിലോട്, ശ്രീരാഘവപുരം, തളിപ്പറമ്പ്, പള്ളിക്കുളം, പള്ളിക്കുന്ന്, തളാപ്പിലെ സ്വീകരണത്തിന് ശേഷം കണ്ണൂരില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: