കൊച്ചി : ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ പകല്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചു. എട്ട് ദിവസത്തോളമായി കൊച്ചി കോര്‍പ്പറഷനും ജീല്ലാ അധികാരികളും തീ അണയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ ഇടപെടുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം.
ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കുന്നതിനായി ശ്രമം നടത്തി വരികയാണ്. 52 ഹിറ്റാച്ചികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ ക്വാളിറ്റി പഠിക്കുന്നതിനായി ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും. നടപടികള്‍ നീട്ടിക്കൊണ്ടുപോകില്ല. കൊച്ചിയിലെ മാലിന്യ നീക്കവും സുഗമമാക്കും. തനിക്കെതിരെയുള്ള രാജി ആവശ്യം രാഷ്‌ട്രീയ പ്രേരിതമാണെന്നും മേയര്‍ പറഞ്ഞു.
പുതിയ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ പങ്കെടുത്തശേഷമാണ് മേയറുടെ ഈ പ്രതികരണം. യോഗത്തില്‍ എംഎല്‍എ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രതിനിധികള്‍ പങ്കെടുത്തു.
അതേസമയം ബ്രഹ്‌മപുറത്തെ പ്രശ്‌നതിന് സ്ഥിര പരിഹാരം ഉണ്ടാക്കുമെന്ന് ഇന്ന് ചാര്‍ജ്ജെടുത്ത പുതിയ കളക്ടര്‍ ഉമേഷ് വ്യക്തമാക്കി. ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാന്‍ ഡോ. രേണു രാജ് നല്ല ആക്ഷന്‍പ്ലാനാണ് തയാറാക്കിയത്. അതു നടപ്പാക്കും, ടീം എറണാകുളമായി പ്രവര്‍ത്തിക്കുമെന്നും ഉമേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: