ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ ഹോളി ആഘോഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിറങ്ങളുടെ ഈ ആഘോഷം ഏവരും ആഘോഷിക്കുമെന്നും അതില്‍ ജാതീയമോ വര്‍ഗ്ഗീയമോ പ്രാദേശികമോ ആയ വേര്‍തിരിവുകള്‍ ഇല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
“ഏവര്‍ക്കും സന്തോഷം നിറഞ്ഞ ഹോളി ആശംസിക്കുന്നു. ഒരു വിധത്തിലുമുള്ള വെറുപ്പോ അസൂയയോ സൂക്ഷിക്കാതിരിക്കാന്‍ ഹോളി നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ എല്ലാം രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ ഇതുപോലെയുള്ള ഉത്സവങ്ങള്‍ നമുക്ക് പ്രചോദനം നല്കുന്നു. എല്ലാവരും ഹോളി ഒന്നിച്ചാഘോഷിക്കുന്നു.ഐക്യത്തിന്റെ സന്ദേശം നല്കാന് മറ്റ് എന്ത് വലിയ അവസരമാണ് ഉള്ളത്?”- യോഗി ചോദിക്കുന്നു.
മഞ്ഞ് കാലത്തിന് ശേഷമുള്ള വസന്തകാലത്തിന്റെ വരവാണ് ഹോളി. അത് മനുഷ്യത്വത്തിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും ലഹരി ആഘോഷിക്കുന്നു.- യോഗി പറഞ്ഞു. ഹോളിയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ മഥുര ജില്ലയിലെ വൃന്ദാവനിലെ ബങ്കെ ബീഹാറി ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തര്‍ ബുധനാഴ്ച തിക്കിത്തിരിക്കിയിരുന്നു. നിറങ്ങളും മധുരവും കയ്യില്കരുതിയാണ് നൂറുകണക്കിന് ഭക്തര്‍ ആഘോഷത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: