തിരുവനന്തപുരം: പൊങ്കാലയോട് അനുബന്ധിച്ച് നാളെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് ഒരു സര്‍വീസ്. ഉച്ചയ്ക്കുശേഷം നാഗര്‍കോവിലിലേക്കാണ് മറ്റൊരു സര്‍വീസ്. പുലര്‍ച്ചെ 1.45ന് എറണാകുളം ജംഗ്ഷനില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുന്ന വണ്ടി ഉച്ചയ്ക്കുശേഷം 3.30ന് തിരികെ എറണാകുളം ജംഗ്ഷനിലേക്ക് പുറപ്പെടും.
പകല്‍ 2.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ നാഗര്‍കോവില്‍ ജംഗ്ഷന് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. കൂടാതെ വിവിധ ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 16348 മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസിന് പരവൂര്‍ (2.44), വര്‍ക്കല (2.55), കടയ്ക്കാവൂര്‍ (3.06) എന്നിവിടങ്ങളിലും 16344 മധുര ജംഗ്ഷന് തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസിന് പരവൂര്‍ (3.43), ചിറയിന്‍കീഴ് (3.59) എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
16331 മുംബൈ സിഎസ്എംടി തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസിന് പരവൂര്‍ (5.23), കടയ്ക്കാവൂര്‍ (5.43), ചിറയിന്‍കീഴ് (5.47), കഴക്കൂട്ടം (6.01) എന്നിവിടങ്ങളിലും 16603 മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം മാവേലി എക്സ്പ്രസിന് കടയ്ക്കാവൂര്‍ (4.55), ചിറയിന്‍കീഴ് (5) എന്നിവിടങ്ങളിലും 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റിന് ചിറയിന്‍കീഴിലും (6.39) 16606 നാഗര്‍കോവില്‍ ജംഗ്ഷന് മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസിന് കുഴിത്തുറൈ (2.46), പാറശാല (2.46), നെയ്യാറ്റിന്‍കര (3), ബാലരാമപുരം (3.05) എന്നിവിടങ്ങളിലും അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
16729 മധുര ജംഗ്ഷന്പുനലൂര് എക്സ്പ്രസിന് പള്ളിയാടി (4.55), കുഴിത്തുറൈ (5.09), ബാലരാമപുരം (5.36) എന്നിവിടങ്ങളിലും 16650 നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസിന് ബാലരാമപുരത്തും 12624 തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ മെയിലിന് കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളിലും 12696 തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റിന് കഴക്കൂട്ടം, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും അധികസ്റ്റോപ്പ് അനുവദിച്ചു. അണ്റിസര്വ്ഡ് എക്സ്പ്രസുകള്‍ക്ക് രണ്ട് ജനറല്‍ കോച്ചും അധികമായി അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: