Categories: Kerala

ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഭിസംബോധന ചെയ്യും

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബ്‌നാറുകളുടെ പരമ്പരയുടെ ഭാഗമാണിതും.

Published by

ന്യൂദല്‍ഹി: ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ നാളെ (2023 മാര്‍ച്ച് 06) രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബ്‌നാറുകളുടെ പരമ്പരയുടെ ഭാഗമാണിതും.

മുന്‍ഗണനകളാല്‍ അടിവരയിടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. അമൃത് കാലത്തിലൂടെ നയിക്കുന്ന സപ്തഋഷികള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇവ പരസ്പര പൂരകവുമാണ്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കല്‍, ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ലാബുകളില്‍ പൊതുസ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ഫാര്‍മ ഇന്നൊവേഷനും (നൂതനാശയവും) മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകളും എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ മുന്‍ഗണനകളിലൊന്ന്.

ആരോഗ്യ, ഫാര്‍മ മേഖലകളെ ഉള്‍ക്കൊള്ളുന്ന മൂന്ന് ബ്രേക്ക് ഔട്ട് സെഷനുകള്‍ ഒരേസമയം വെബിനാറില്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലയും വകുപ്പുകളിലേയും മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമേ, സംസ്ഥാന/കേന്ദ്രഭരണപ്രദേശ സര്‍ക്കാരുകളുടെ ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള ഓഹരിപങ്കാളികള്‍, വിഷയ വിദഗ്ധര്‍, വ്യവസായങ്ങള്‍/ അസോസിയേഷനുകള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍/ ആശുപത്രികള്‍/ സ്ഥാപനങ്ങള്‍ മുതലായവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്‌ക്കു വരും.

നഴ്‌സിംഗിലെ ഗുണപരമായ പുരോഗതി: അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം പ്രാക്ടീസ്, പൊതുസ്വകാര്യ മേഖലയ്‌ക്ക് മെഡിക്കല്‍ ഗവേഷണത്തിന് സൗകര്യമൊരുക്കുന്നവരായ ഐ.സി.എം.ആര്‍ ലാബുകളുടെ ഉപയോഗം; കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള ഫാര്‍മ നൂതനാശയവും, മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകള്‍ എന്നിവയാണ് ബ്രേക്ക്ഔട്ട് സെഷനുകളുടെ ആശയങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക