കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് റെയ്ഡ് .
പിവി അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പട മാധ്യമ സ്ഥാപനത്തില്‍ ഇരച്ചുകയറിയത്. ജില്ല െ്രെകം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ സിഐ ബാബുരാജ് , നടക്കാവ് സി.ഐ ജിജീഷ് ടൗണ്‍ എസ്ഐ വി.ജിബിന്‍, എ.എസ്ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് ബിജിത്ത് എല്‍.എ തഹസില്‍ദാര്‍ സി.ശ്രീകുമാര്‍, പുതിയങ്ങാടി വില്ലേജ് ഓഫീസര്‍ എം.സാജന് , കോഴിക്കോട് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ സി. ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഓഫീസില്‍ റെയ്ഡ് നടത്തിയത്.
പരിശോധനയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ഷാജഹാന് അറിയിച്ചു. ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സംവിധാനങ്ങളും ഇക്കാര്യത്തില്‍ പൊലീസുമായി സഹകരിക്കുന്നുണ്ട്. ഓഫീസിലെ എല്ലാ സംവിധാനങ്ങളും പരിശോധിക്കാന്‍ പൊലീസിനെ അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിശോധന തീരുന്നത് വരെ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നതിലെ പ്രതിഷേധം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാന് വ്യക്തമാക്കി.
കഴിഞ്ഞ മാസം മുതല്‍ ഏഷ്യാനെറ്റ് ന്യൂസിനെ പൂട്ടുമെന്ന തരത്തില്‍ പിവി അന്‍വര്‍ എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിയിരുന്നു. എംഎല്‍എ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തൊട്ടടുത്ത ദിവസം പൊലീസ് കേസെടുക്കുകയുമാണ് ചെയ്തത്. പിവി അന്‍വര്‍ എംഎല്‍എയുടെ ഭൂമി കൈയ്യേറ്റവും തടയണ നിര്‍മ്മാണവും ആഫ്രിക്കയിലേക്കുള്ള യാത്രയും അടക്കം വിവിധ സംഭവങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
പോലീസ് നടത്തുന്ന റെയ്ഡ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി അറിയിച്ചു. ഈ നടപടി ഭരണകൂട ഭീകരതയും വൈരാഗ്യ ബുദ്ധിയോടെയുള്ളതുമാണ്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാര്‍ത്തകളോടുള്ള അസഹിഷ്ണുതയാണിത്. ലഹരിക്കെതിരായ വാര്‍ത്തയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അസ്വസ്ഥതയാണ് കാരണം. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ചാര്‍ജ് ചെയ്ത കള്ളക്കേസില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം കോടതി ഉത്തരവില്ലാതെ റെയ്ഡ് നടത്താന്‍ ആര് ഉത്തരവിട്ടെന്ന് ഡിജിപി വ്യക്തമാക്കണമെന്നും പ്രസ്് ക്ളബ്ബ് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: