വാരണസി: ലോകമെങ്ങും ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഹോളി ആഘോഷത്തിനൊരുങ്ങവേ, ഹോളി ആഘോഷം നിരോധിച്ച് ഉത്തരവിറക്കിയതിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍പ്രതിഷേധം. ഫെബ്രുവരി 28നാണ് ഹോളി ആഘോഷം നിരോധിച്ചതായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഉത്തരവിറക്കിയത്.
നിറങ്ങളുടെ ഉത്സവമാണ് ഹോളി ആഘോഷം നിരോധിച്ച ബനാറസ് ഹിന്ദു സര്വ്വകകലാശാല അധികൃതര്‍ക്കെതിരെ വലിയ വിദ്യാര്‍ത്ഥിപ്രതിഷേധവും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും അലയടിക്കുകയാണ്. അതേ സമയം റംസാന് കാലത്ത് ഇഫ്താര്‍ പാര്‍ട്ടികള്‍ ആഘോഷിക്കാന്‍ അനുമതി നല്‍കുകയും വന്‍തോതില്‍ സര്‍വ്വകലാശാലയ്ക്കകത്ത് ഇഫ്താര്‍ പാര്‍ട്ടികള്‍ നടക്കുകയും ചെയ്തതായിപറയുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാല വിസിയായ സുധീര്‍ ജെയിന് റംസാന് ഇഫ്താര്‍ വിരുന്ന് നല്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ നിരോധനം ലംഘിച്ച് വന്‍തോതില്‍ ഹോളിആഘോഷം ക്യാമ്പസില്‍ നടത്തുന്നതായിപറയുന്നു. ചിലര്‍ വസ്ത്രങ്ങള്‍ കീറിയുള്ള (ഫാദ് ഹോളി) ഹോളി ആഘോഷമാണ് നടത്തുന്നത്. ദേഹം മുഴുവന്‍ നിറം പുരണ്ടുകഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ കീറി വലിച്ചെറിഞ്ഞ് ഹോളി ആഘോഷിക്കുന്ന രീതിയാണിത്. നിരോധനം ലംഘിച്ച് ഹോളി ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഹോസ്റ്റലുകളില്‍ ഹോളി ആഘോഷം തുടരുകയാണ്. ശബ്ദമുണ്ടാക്കി,പൊതുസ്ഥലത്ത് പാട്ട് വെച്ച് ബഹളും കൂട്ടിഹോളി ആഘോഷിക്കുന്നത് നിരോധിച്ചതായി ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് പ്രോക്ടര്‍ പ്രൊഫസര്‍ അഭിമന്യു സിങ്ങ് പറയുന്നു. എന്നാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാമ്പസുകളില്‍ ഹോളി ആഘോഷം നടന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിറങ്ങള്‍ വാരിയെറിഞ്ഞും പാട്ടുവെച്ചുംകുട്ടികളെപരസ്പരം വെള്ളത്തില്‍ തള്ളിയിട്ടും ഹോളി ആഘോഷം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: