ആലപ്പുഴ: സിപിഎമ്മിനെ പോപ്പുലര്‍ ഫ്രണ്ട് എത്രമാത്രം വിഴുങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച ചെറിയനാട് സൗത്ത് എല്‍സി അംഗവും കൊരണ്ടിപ്പള്ളിശേരി ബ്രാഞ്ച് സെക്രട്ടറിയുമായ ലിജോ ജോയിയുടെ കത്ത്.
ചന്ദനക്കുറി തൊട്ടതിന്റെ പേരില്‍ സഖാക്കളെ വ്യക്തിപരമായി വിമര്‍ശിച്ചയാളാണ് എല്‍സി സെക്രട്ടറി ഷീദ് മുഹമ്മദ്. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന് കൊല്ലകടവ് ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തിന് മുസ്ലിംകളുടെ തൊപ്പി വച്ചാണ് പതാക ഉയര്‍ത്തിയത്. അതും ഷീദിന്റെ സാന്നിധ്യത്തില്‍. അന്ന് ഷീദ് മുഹമ്മദോ ഇതര മതവിശ്വാസികളോ അതിനെ വിമര്‍ശിച്ചില്ല. മറിച്ച് ബഹുമാനിച്ചു, കത്തില്‍ ലിജോ ജോയി വിവരിക്കുന്നു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദ്, ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ് പ്രതി ആഷിഖിനും സഹോദരന് ആഷാദിനുമൊപ്പം ഹോട്ടല്‍ നടത്തുകയാണ്. സിപിഎം ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ സഖാവിന് യോജിച്ചതല്ല അവരുമായുള്ള ബന്ധം. വര്‍ഗീയ സംഘടനകള്‍ക്കു വേരോട്ടമുള്ള ചെറിയനാട്ട് വര്‍ഗീയതയ്ക്ക് എതിരേ ഒരു വാക്കുച്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
പൊതുമധ്യത്തില്‍ പാര്‍ട്ടിയും സഖാക്കളും നാണംകെട്ടു. വര്‍ഗീയതയ്ക്ക് എതിരേ പോരാട്ടം ശക്തമാക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കേണ്ട എല്‍സി സെക്രട്ടറി വര്‍ഗീയ ശത്രുക്കള്‍ക്കൊപ്പം സഹവസിക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്, കത്തില്‍ പറയുന്നു. രണ്ടാം തവണയും എല്‍സി സെക്രട്ടറിയായ ഷീദ് പല ഘട്ടങ്ങളിലും വര്‍ഗ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്ത ഞാന്‍ അടക്കമുള്ളവരോട് ബിജെപിയില്‍ ചേരാന്‍ ആക്രോശിക്കുകയുണ്ടായി.
വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങള്‍. ഏരിയ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നുമുണ്ടായില്ല, കത്തില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: