കൊച്ചി : ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ വ്യോമസേനയുടെ സഹായം തേടും. ദുരന്ത നിവാരണസേന മുഖേന ഇക്കാര്യം വ്യോമസേനയെ അറിയിച്ചിട്ടുണ്ട്. ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
അതേസമയം ഹെലിക്കോപ്ടറില്‍ വെള്ളം എത്തിച്ച് തീ അണയ്‌ക്കാനുള്ള ശ്രമം നടന്നു വരികയാണ്. വലിയ മാലിന്യ കൂമ്പാരത്തില്‍ നിന്നും തീ ഉയരുന്ന ഭാഗങ്ങളില്‍ വെള്ളമൊഴിച്ച് കെടത്താനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. കൊച്ചി കോര്‍പ്പറഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാവികസേന ഹെലിക്കോപ്ടറില്‍ വലിയ സംഭരണിയില്‍ വെള്ളം എത്തിച്ച് തീ അണയ്‌ക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ തീ നാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. ബ്രഹ്‌മപുരത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നിന് കളക്ടറേറ്റില്‍ യോഗം ചേരും. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടര്‍ന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഒട്ടേറെ അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. പ്ലാസ്റ്റിക് മാലിന്യം ഇടയ്‌ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ട് ഇത് അഗ്‌നിരക്ഷാ സേനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: