തൃശൂർ: പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ തുണയായി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വീട്ടിലെത്തി. ആധാര്‍ സീഡിങ്, ലാന്‍ഡ് സീഡിങ് എന്നിവയിലെ തകരാര്‍ മൂലം ഇരുന്നൂറിലധികം പേര്‍ക്കാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കിസ്സാന്‍ സമ്മാന്‍ നിധി മുടങ്ങി കിടന്നിരുന്നത്. ഇത് മനസിലാക്കിയ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ഉദ്യോഗസ്ഥര്‍ പുന്നയൂര്‍കുളം കൃഷി ഭവന്റെ സഹായത്തോടെ മുടങ്ങി കിടക്കുന്ന ഉപഭോക്തക്കളെ കണ്ടെത്തുകയും അവര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തയാറാക്കി കൊടുക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളും, തൊഴിലുറപ്പ് പദ്ധതിയുടെ ശമ്പളവും തടസങ്ങള്‍ ഇല്ലാതെ നേരിട്ട് ഈ അക്കൗണ്ടില്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കിസ്സാന്‍ സമ്മാന്‍ നിധിയുടെ ഗഡുവായ 2000 രൂപയും മുടങ്ങി കിടന്ന തുകയും ഉപഭോക്തക്കള്‍ക്ക് ലഭിക്കുകയും പോസ്റ്റ്മാന്‍മാരായ വൈശാഖ് കെ എ , സുമേഷ് കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ ഈ തുക കര്‍ഷകരുടെ വീടുകളില്‍ നേരിട്ട് എത്തിച്ചു കൊടുക്കുകയും ചെയ്തു.
മുടങ്ങി കിടന്ന തുക കൂടി ലഭിച്ചപ്പോള്‍ ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരോട് നന്ദി പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: