കണ്ണൂര്‍: കൃഷി രീതി പഠിക്കാന്‍ ഇസ്രയേല്‍ പോയി മുങ്ങുകയും വിവാദമായപ്പോള്‍ തിരികെ എത്തതുകയും ചെയ്ത ഇരിട്ടി സ്വദേശി ബിജു കുര്യനെതിരെ നടപടി ഒന്നും എടുക്കില്ല. കാരണം നടപടി എടുത്താല്‍ ഇസ്രയേല്‍ യാത്രയുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവരും.
ഒന്നാമത്തെ കാര്യം കൃഷി പഠിക്കാന്‍ ഇസ്രയേലിലേയക്കുള്ള യാത്ര കേന്ദ്ര പദ്ധതിയാണ്. കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് 1000 കര്‍കര്‍ക്ക് പരിശീലനം നല്കാമെന്ന്ായിരുന്നു ഇന്ത്യ-ഇസ്രയേല്‍ ചര്‍ച്ചയിലെ ധാരണ. അതുപ്രകാരം ഓരോ സംസ്ഥാനങ്ങളില്‍നിന്നും ആളുകളെ അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് പഠന യാത്ര.
അതെല്ലാം മറച്ചുവെച്ച് സംസ്ഥാനം അയയ്ക്കുന്ന എന്ന രീതിയിലാണ് കേരളം കൈകാര്യം ചെയ്തത്. മാത്രമല്ല കാര്യമായ പരസ്യമെന്നും നല്‍കാതെ ഇഷ്ട്ക്കാരെ മാത്രം അറിയിച്ച് പോകേണ്ടവരെ തെരഞ്ഞെടുക്കുകയായിരുന്നു.
10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിഭൂമിയുമുള്ള 50 വയസ്സിന് താഴെയുള്ള ബിരുദധാരികളായ കര്‍ഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. ഈ വിഭാഗത്തില്‍ പെടുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെ ഇ മെയിലായി ലഭിച്ച 34 അപേക്ഷകളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തു എന്നു കൃഷി മന്ത്രി പറയുന്നതില്‍ തന്നെയുണ്ട് ദുരൂഹത.
മുങ്ങിയ ബിജു കുര്യന് പഠന സംഘത്തില്‍ ഇടംപിടിച്ചത് ഇരട്ടി സ്വദേശിയായ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ ശുപാര്‍ശയിലാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. അവിടെ എത്തി മുങ്ങാനുള്ള കാര്യം തീരുമാനിച്ചു തന്നെയാണ് പോയത്.
പണം വാങ്ങി ഇസ്രയേലിലേക്ക് ആളുകളെ കടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. സന്ദര്‍ശക വീസയിലെത്തി ഇസ്രയേലില്‍ അനധികൃതമായി കുടിയേറ്റം നടത്താന്‍ അവസരം ഒരുക്കുന്നതിന് ഒരാളില്‍ നിന്നു വാങ്ങുന്നത് മൂന്നര ലക്ഷം രൂപയാണ്. ഒപ്പം താമസിപ്പിക്കാന്‍ ഇസ്രയേലില്‍ ആളെയും സംഘടിപ്പിച്ചു നല്‍കും. ഇങ്ങനെ മുങ്ങിയ മറ്റൊരു ഇരിട്ടിക്കാരനൊപ്പം താമസിക്കാനാണ് ബിജു പദ്ധതതി ഇട്ടിരുന്നത്. അദ്ദേഹത്തിന്റെ അടുത്തു പോകുകയും ചെയ്തിരുന്നു. വിവാദമായതോടെ തിരിച്ചു പോരുകയായിരുന്നു.
അനധികൃതമായി കുടിയേറ്റം നടത്തുന്നവര്‍ വൃ്ദ്ധരെ പരിചരിക്കുന്ന ജോലിയിലാണ് ആദ്യം ഏര്‍പ്പെടുക. വലിയ നിയമപ്രശ്നമില്ലാതെ ജോലി ചെയ്യാനാകും. പിന്നീട് പരിചാരകന്റെ സഹായം അത്യാവശ്യമാണെന്നും പൗരത്വം നല്‍കണമെന്നും കാണിച്ച് വൃദ്ധരെക്കൊണ്ട് അപേക്ഷ നല്‍കും. മാനുഷിക പരിഗണനയില്‍ അപേക്ഷ സ്വീകരിക്കപ്പെടും. തുടര്‍ന്ന് മറ്റ് ജോലികളും ചെയ്ത് കാശുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: