ചാവക്കാട്:കൈക്കൂലി വാങ്ങിയ കേസില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ വിജിലന്‍സ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഗൈനക്കോളജിസ്റ്റായ ഡോ. പ്രദീപ് വര്‍ഗീസ് കോശി, അനസ്തെറ്റിസ്റ്റ് ഡോ. വീണ വര്‍ഗ്ഗീസ് എന്നിവരാണ് പിടിയിലായത്.
ചാവക്കാട് സ്വദേശി ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ചാവക്കാട് സ്വദേശി വിജിലന്‍സില്‍ പരാതി നല്കി. വിജിലന്‍സ് നല്കിയ നോട്ടുകളുമായി ഡോക്ടറുടെ അടുത്തെത്തി. പരാതിക്കാരില്‍ നിന്നും പണം വാങ്ങിയ ഉടന്‍ തന്നെ ഒളിച്ചുനിന്ന വിജിലന്‍സ് ഇവരെ പിടികൂടി. വിജിലന്‍സ് നല്കിയ നോട്ടുകളും ഈ ഡോക്ടര്‍മാരില്‍ നിന്നും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: