ബെംഗളൂരു : നിയമസഭയില്‍ വന്ന് തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും വിളിച്ച് പറയാന്‍ നാണമില്ലേയെന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വപ്ന സുരേഷ്. മണിക്കൂറുകളോളം താനുമായി ചര്‍ച്ച നടത്തിയിട്ടുള്ള ആളാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭില്‍ സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞതിനോട് സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ക്ലിഫ് ഹൗസില്വെച് മണിക്കൂറുകളോളും അദ്ദേഹം കുടുംബ ബിസിനസ്സുകള്‍ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. ഒറ്റയ്ക്കും ശിവശങ്കറുമൊത്തും പലതവണ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായി മാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ കണ്ടിട്ടുപോലുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു.
നിയമസഭയില്‍ പ്രസ്താവന നടത്താതെ മുഖ്യമന്ത്രി തെളിവുമായി വരട്ടെ. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ? മുഖ്യമന്ത്രിയെ കണ്ട തീയതികള്‍ പുറത്തുവിടും. സ്പേസ് പാര്‍ക്കിലെ ജോലിക്ക് മുമ്പ് തന്നെ നോര്‍ക്കയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാം. അതിനിടയിലാണ് എം.എ. യൂസഫലിയുടെ എതിര്‍പ്പ് വരുന്നത്. ഇതേത്തുടര്‍ന്നാണ് സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിക്കാന്‍ തീരുമാനമായത്.
കച്ചവടങ്ങളുടെ കണ്ണിയായ താന്‍ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രന് ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രന് ഭയന്നിരുന്നു. എന്നാല്‍ യൂസഫലി എന്തുകൊണ്ട് തന്നെ എതിര്‍ത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: