തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകലില് ബിജെപി നേട്ടം കൊയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ ഡി എഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി കെ ബി രാമചന്ദ്രന് 93 വോട്ടുകള്‍ക്ക് വാര്‍ഡില്‍ വിജയിച്ചു. . എല്‍ഡിഎഫിലെ സുജ സത്യന് 361 വോട്ട് ലഭിച്ചു.
ചേര്‍ത്തല തണ്ണിര്‍ മുക്കം പഞ്ചായത്ത് 6-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.പി ബിനു വിജയിച്ചു. ബിജെപി അംഗമായിരുന്ന സാനു സുധീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക വലിയ നഷ്ടമാണ് ഉണ്ടായത്. എല്‍ഡിഎഫിന് ആറു സീറ്റുകള്‍ നഷ്ടമായി.
കൊല്ലം കോര്പറേഷന്, ബത്തേരി നഗരസഭ വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി ബീന രാജീവ് ആണ് വിജയിച്ചത്.
കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. 632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫ് അഗം രാജു നീലകണ്ഠന് മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ബിജെപിയും എടത്വയില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. തണ്ണീര്‍മുക്കത്ത് ബിജെപി ഭൂരിപക്ഷം 83, എടത്വയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 71.
കടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്. വയലാ വാര്‍ഡിലെ അംഗം ജോയി കല്ലുപുര കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കല്ലൂപ്പാറ 7-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന് വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. എന്‍ഡിഎ 454, എല്‍ഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. . കക്ഷിനില– യുഡിഎഫ് 7, എല്‍ഡിഎഫ് 5, എന്‍ഡിഎ 2
കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന് 43 വോട്ടിന് ജയിച്ചു.
കടങ്ങോട് പഞ്ചായത്ത് 14–ാം വാര്‍ഡ് ചിറ്റിലങ്ങാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ഥി എം.കെ.ശശിധരന് സീറ്റ് നിലനിര്‍ത്തി.
കടമ്പഴിപ്പുറം പതിനേഴാം വാര്‍ഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് 392 വേ!ാട്ട് ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് നിലനിര്ത്തിയപ്പേ!ാള്‍, തൃത്താല പഞ്ചായത്ത് നാലാംവാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു–ഭൂരിപക്ഷം 256. ആനക്കര പഞ്ചായത്ത് 17ാം വാര്‍ഡ് 234 വേ!ാട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലനിര്‍ത്തി.
ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.എസ്.പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നല്‍കുകയും ചെയ്തു.
മലപ്പുറം കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 68 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി ജയിച്ചു
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം–168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ കെ.സി.അജിത (സിപിഎം) 189 വോട്ടുകള്‍ക്കു ജയിച്ചു. പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി.രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്കും മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡില്‍ ഇ.പി.രാജന് (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: