ഗുവാഹത്തി: അസമില്തിവ വിഭാഗത്തില്‍പ്പെട്ട 11 ആദിവാസി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഘര്‍വാപസി ചടങ്ങില്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി.
ഫിബ്രവരി 27 തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ 43 പേര് ഹിന്ദുസംസ്കാരത്തിലേക്ക് മടങ്ങിയത്. ഗോബ ദിയോരാജ രാജ് പരിഷത് ജനറല്‍ സെക്രട്ടറിയായ ജുര്‍ സിങ്ങ് ബൊറൊദോലയ് ആണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. അസമിലെ മൊറിഗാവോന്‍ ജില്ലയിലെ ജാഗിറോഡ് പ്രദേശത്താണ് 11 ക്രിസ്ത്യന്‍ കുടുംബത്തിലെ 43 അംഗങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്ന ഘര്‍വാപസി ചടങ്ങില്‍ സംബന്ധിച്ചത്.
ഈ വര്‍ഷം ജനവരിയില്‍ തിവ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തം മതത്തിലും സംസ്കാരത്തിലും അടിയുറച്ച് നില്‍ക്കാനും മതപരിവര്‍ത്തന ലോബികളില്‍ നിന്നും പരമാവധി അകലം പുലര്‍ത്താനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ആഹ്വാം ചെയ്തിരുന്നു. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയ നൂറുകണക്കിന് തിവ ആദിവാസി കുടുംബങ്ങളോടായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ ഈ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: