ന്യൂദല്‍ഹി: സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ അഭാവം അടിമത്ത മനോഭാവത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഓരോ ബജറ്റും സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളുടെ ജീവിതം സുഗമമക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കല്‍’ എന്ന വിഷയത്തില്‍ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ഇന്നു ജനങ്ങള്‍ ഗവണ്മെന്റിനെ തടസമായി കാണുന്നില്ല; മറിച്ച്, പുതിയ അവസരങ്ങള്‍ക്കുള്ള ഉത്തേജകമായാണു ജനങ്ങള്‍ ഗവണ്മെന്റിനെ കാണുന്നത്. തീര്‍ച്ചയായും, സാങ്കേതികവിദ്യ ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഞങ്ങള്‍ ഇന്ത്യയില്‍ ആധുനിക ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നു. പൗരന്മാര്ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ സുഗമമായി ഗവണ്മെന്റിനെ അറിയിക്കാനും പ്രതിവിധികള്‍ ഉടന്‍ നേടാനും കഴിയും. ഗവണ്മെന്റിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഗുണപരമായ ഫലം ഇന്ന് അത് ഏറ്റവും ആവശ്യമുള്ളിടത്ത്് ദൃശ്യമാണ്.
ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ജാം (ജന്‍ ധന് ആധാര്‍ മൊബൈല്‍) ത്രിത്വം, ആരോഗ്യ സേതു, കോവിന്‍ ആപ്ലിക്കേഷന്‍, റെയില്‍വേ റിസര്‍വേഷന്‍, പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ നല്കിയ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സാങ്കേതികവിദ്യയുടെ പങ്കു വിശദീകരിച്ചു. ഈ തീരുമാനങ്ങളിലൂടെ ഗവണ്മെന്റ് പൗരന്മാരുടെ ജീവിതം സുഗമമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: