തിരുവനന്തപുരം : കെഎസ്ആര്‍ടിസി കണ്സെഷന് പ്രായപരിധി കൊണ്ടുവരുന്നതിനെ പിടിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് ഈവനിങ് ക്ലാസ്സില്‍ പഠിക്കുന്നവര്‍ കണ്സെഷന് എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ തീരുമാനമെന്നാണ് മന്ത്രി ആന്റണി രാജു അറിയിച്ചു.
വിദ്യാര്‍ത്ഥി കണ്സെഷന് പരിമിതപ്പെടുത്തിയില് പ്രതിഷേധം ശക്തമായപ്പോഴാണ് സംസ്ഥാന മന്ത്രിയുടെ ഈ പ്രസ്താവന. പുതിയ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട, അര്‍ഹരായവര്‍ക്ക് ഇളവ് കിട്ടും. അണ് എയ്ഡഡ് സ്ഥാപനങ്ങലില്‍ പഠിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കണ്സഷന് കിട്ടും.
25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആദായ നികുതി കൊടുക്കുന്നവരുടെ മക്കള്‍ക്കും ഇനി മുതല്‍ യാത്രാ ഇളവ് നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് സ്വകാര്യ സ്കൂളിലെയും കോളേജിലെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് ഉണ്ടാകും.
സ്വകാര്യ ബസ്സുടമകളും ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ ബസ്സുകള്‍ക്കും ഇത് ബാധകമാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് ഉര്ത്തണമെന്നും ബസ്സുടമകള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: