തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്‍പില്ലാത്ത ഒരു പ്രധാന സ്വാതന്ത്ര്യമാണ് റായ്‌പൂര്‍ പ്ലീനത്തില്‍ കിട്ടിയത്. ഇനി ഇഷ്ടംപോലെ മദ്യം കഴിക്കാം. കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ വി(ബി)(സി) പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ഒരിയ്‌ക്കലും മദ്യപിയ്‌ക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്നുണ്ട്. എന്നാല്‍ ഈ നിയമം റായ്‌പൂരില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഖാര്‍ഗെയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് ഭേദഗതി ചെയ്തു. പുതിയ നിയമമനുസരിച്ച് കോണ്‍ഗ്രസ് കാരന് ഇനി അടിച്ചുപൂസാകാം. പക്ഷെ ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.
റായ്‌പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും കോണ്‍ഗ്രസുകാരന് മദ്യപിയ്‌ക്കാം എന്നുള്ള തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ ഖാര്‍ഗെയ്‌ക്ക് കത്തയച്ചിരിക്കുകയാണ്.
കോൺഗ്രസ് അംഗങ്ങൾ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളിൽ മാറ്റം വരുത്തണമെന്ന അഭിപ്രായം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കും ഉണ്ടായിരുന്നു.ഇദ്ദേഹവും മദ്യപിക്കാനുള്ള കോണ്‍ഗ്രസുകാരന്റെ അവകാശം നേടിയെടുക്കുന്നതില്‍ വേണഗോപാലിനൊപ്പം ചേര്‍ന്നിരുന്നു.കോണ്‍ഗ്രസ് അംഗത്വം ലഭിക്കാന്‍ മദ്യപിക്കാന്‍ പാടില്ലെന്ന നിയമം എടുത്തുകളയണമെന്ന് ശക്തമായിവാദിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. 2021 ഒക്ടോബറിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തിൽ എത്ര പേർ മദ്യപിക്കുന്നുവെന്ന് രാഹുൽ ചോദിച്ചിരുന്നു. അന്ന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് തങ്ങള്‍ മദ്യപിയ്‌ക്കും എന്ന് പറഞ്ഞ് കൈ ഉയര്‍ത്തിയത്. ഈ നിയമമെലമല്ലാം എടുത്തുകളയണമെന്ന് അന്ന് അഭിപ്രായപ്പെട്ടതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വലിയ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നിരുന്നു.
ഖാദി ധരിയ്‌ക്കുന്നവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് അംഗത്വം നല്‍കാവൂ എന്ന നിയമവും വേണ്ടെന്ന് വെച്ചു. ഇതും സുധീരനെപ്പോലെയുള്ള നേതാക്കള്‍ക്ക് വലിയ മനപ്രയാസമുണ്ടാക്കിയിരിക്കുകയാണ്. ഖാര്‍ഗെയ്‌ക്കയച്ച കത്തില്‍ ഖാദിയുടെ കാര്യവും സുധീരന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: