Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

52വയസ്സായ തനിക്ക് വീടില്ലെന്ന് രാഹുല്‍ ഗാന്ധി; 2019ലെ സത്യവാങ്മൂല പ്രകാരം 21.68 കോടി സ്വത്തുള്ളയാള്‍ക്ക് വീടില്ലേഎന്ന് ബിജെപി

റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ മറ്റൊരു നുണ തട്ടിവിട്ട് രാഹുല്‍ ഗാന്ധി. 52 വയസായിട്ടും തനിക്ക് ഇപ്പോഴും സ്വന്തമായി വീടില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ കമന്‍റ്. എന്നാല്‍ 2019ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാവര ജംഗമസ്വത്തുക്കള്‍ 15കോടി 88 ലക്ഷം എന്നാണ് കാണിച്ചിരുന്നത്. സമ്പാദ്യം 5 കോടി 80 ലക്ഷം രൂപ വേറെ.

Janmabhumi Online by Janmabhumi Online
Feb 27, 2023, 04:17 pm IST
in India
ഭാരത് ജോഡോയാത്രയില്‍ മഹാരാഷ്ട്രയില്‍ ടിവി താരങ്ങളായ രഷമിയുടെയും ആകാംക്ഷയുടെയും കൈകള്‍ പിടിച്ച് നടക്കുന്ന രാഹുല്‍ഗാന്ധി(വലത്ത്)

ഭാരത് ജോഡോയാത്രയില്‍ മഹാരാഷ്ട്രയില്‍ ടിവി താരങ്ങളായ രഷമിയുടെയും ആകാംക്ഷയുടെയും കൈകള്‍ പിടിച്ച് നടക്കുന്ന രാഹുല്‍ഗാന്ധി(വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ മറ്റൊരു  നുണ  തട്ടിവിട്ട് രാഹുല്‍ ഗാന്ധി. 52 വയസായിട്ടും തനിക്ക് ഇപ്പോഴും സ്വന്തമായി വീടില്ലെന്നായിരുന്നു  രാഹുല്‍ ഗാന്ധിയുടെ കമന്‍റ്.  എന്നാല്‍  2019ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം രാഹുല്‍ഗാന്ധിയ്‌ക്ക് 21 കോടി 68 ലക്ഷം രൂപ  സ്വത്തുണ്ട്.  ഇത്രയും സ്വത്ത് കൈവശമുള്ളയാള്‍ക്ക് ഇന്ത്യയില്‍ എവിടെയും ആഢംബരവസതി വരെ പണിതുയര്‍ത്താന്‍ കഴിയുമെന്നിരിക്കെയാണ് ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ട്   തനിക്ക് 52ാം വയസ്സിലും വീടില്ലെന്ന പ്രസ്താവന രാഹുല്‍ നടത്തിയത്.  

വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോള്‍   സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം രാഹുല്‍ഗാന്ധിയുടെ സ്ഥാവര ജംഗമസ്വത്തുക്കള്‍ 15കോടി  88  ലക്ഷം എന്നാണ് കാണിച്ചിരുന്നത്. സമ്പാദ്യം 5 കോടി 80 ലക്ഷം രൂപ വേറെ.  ഇത്രയും സ്വത്തുള്ളയാള്‍‍ക്ക് സ്വന്തമായി  വീടുവാങ്ങാന്‍ ബുദ്ധിമുട്ടോ എന്നാണ് ബിജെപി ചോദിക്കുന്നത്. 2014ല്‍ നിന്നും 2019 എത്തുമ്പോഴേക്കും രാഹുലിന്റെ ആസ്തിയില്‍ ഏഴ് കോടിയോളം രൂപയുടെ വര്‍ധനവ് ഉണ്ടായി. 2014ലെ തെരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കയ്യിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ ആസ്തിവെറും 9.4 കോടി മാത്രമായിരുന്നു. വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ2019ല്‍ കയ്യില്‍  5 കോടി80 ലക്ഷം സമ്പാദ്യമുണ്ടെന്നും കാണിച്ചിരുന്നു. നാല് ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. വിവിധ ബാങ്കുകളില്‍ 17.93 ലക്ഷത്തിന്റെ സമ്പാദ്യം. ഓഹരി, ബോണ്ട് എന്നിവയിലുള്ള നിക്ഷേപം 5 കോടിയില്‍ പരം രൂപയുടേതായിരുന്നു. പോസ്റ്റോഫീസ് നിക്ഷേപം, ഇന്‍ഷ്വറന്‍സ് എന്നിവയുള്‍പ്പെടെ40 ലക്ഷം രൂപയുടെ നിക്ഷേപം ഉള്‍പ്പെടെയാണ് ആകെ കയ്യിലെ പണം 5 കോടി 80 ലക്ഷം എന്ന് കാണിച്ചിരുന്നത്.

“1997​ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലം. അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. വീട്ടിൽ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായി. അപ്പോൾ അമ്മ പറഞ്ഞു വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും. എ​​​ങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ താന്‍ അസ്വസ്ഥനായി”-  കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തട്ടിവിട്ട നുണ ഇതായിരുന്നു.  

ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം രാഹുല്‍ ഗാന്ധിയെ ഒരു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷത്തിലേക്ക് മാറ്റിയെടുക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.താടിവടിക്കാതെയായി. താടി ട്രിം ചെയ്യാതെ ഒരു ഭിക്ഷാംദേഹിയുടെ രൂപത്തിലാണ് രാഹുല്‍ ഇപ്പോള്‍. ഇനി സ്വന്തമായി  വീടില്ലെന്നു കൂടി പറഞ്ഞ് ജനങ്ങളുടെ സഹതാപം പരമാവധി ഇരന്നുവാങ്ങാനുള്ള തത്രപ്പാടിലാണ്.  

തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഒരുപാട് സമയം വേണ്ടിവന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശത്തോടുള്ള ബി.ജെ.പി നേതാവ് സംബിത് പത്രയുടെ പരിഹാസം. 52വയസ് കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സ്വന്തം ചുമതലകളെ കുറിച്ച് ബോധവാനാകുന്നത്.പാർട്ടിയുടെ അധ്യക്ഷ പദവിയൊഴിച്ച ശേഷം അദ്ദേഹം തന്റെ ചുമതലകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ ഗാന്ധി കുടുംബാംഗങ്ങളെയും പോലെ നിങ്ങളുടെതും ആരോടും ഉത്തരവാദിത്തമില്ലാത്ത അധികാരമാണെന്നാണ് എനിക്ക് പറയാനുള്ളത്.

Tags: housebjpcongressവയനാട്‌റായ്പൂര്‍ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്രറായ് പൂര്‍ കോണ്‍ഗ്രസ് പ്ലീനറിRahul Gandhiവയനാട് എംപി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

India

അർഹരായ ഹിന്ദുക്കളെയടക്കം ഒഴിവാക്കി 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തി മമതസർക്കാരിന്റെ ഒബിസി സംവരണ പട്ടിക ; സ്റ്റേ ചെയ്ത് കൽക്കട്ട ഹൈക്കോടതി

Kerala

നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനുളള ഇടതു വലതു മുന്നണികളുടെ ശ്രമം നടക്കില്ല-രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദി സർക്കാരിന്റെ നയതന്ത്രവിജയം ; സംഘർഷത്തിനിടെ അടച്ച വ്യോമാതിർത്തി ഇന്ത്യയ്‌ക്കായി തുറന്നു നൽകി ഇറാൻ

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; രഹസ്യബാലറ്റ് ജൂലൈ 30ന് ദര്‍ബാര്‍ ഹാളില്‍

സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ‘പണി’ ; മലയാളത്തിന്റെ അഭിമാനമായി ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ

ബ്ലഡ് കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്‌ക്കൂ: ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു ; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസിലും യോഗയുടെ കരുത്തില്‍ യുവാവായി ഉപേന്ദ്രന്‍; 68 വര്‍ഷമായി യോഗ ചെയ്യുന്നു

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies