ഗുവാഹത്തി: 20 വര്‍ഷത്തിന് ശേഷം ഇന്ത്യ മുസ്ലീങ്ങളാല്‍ നയിക്കപ്പെടുമെന്ന് ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവനും എംപിയുമായ മൗലാന ബദ്റുദ്ദീന്‍ അജ്മല്‍. 20 വര്‍ഷത്തിന് ശേഷം രാജ്യം ഭരിക്കുന്നത് മുസ്ലീം സമുദായത്തിലെ ആണ്‍കുട്ടികളും പെണ്കുട്ടികളുമാകുമെന്ന് നാഗോണ്‍ ജില്ലയിലെ ദബാക ഏരിയയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വിവാദ മുസ്ലീം നേതാവ് പറഞ്ഞു.
ഇത് ആദ്യമായല്ല അജ്മല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുസ്ലീം സമുദായത്തിന് ജനസംഖ്യാടിസ്ഥാനത്തില്‍ തൊഴില്‍ സംവരണം വേണമെന്ന് ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ് എംഎല്‍എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2031ലെ തിരഞ്ഞെടുപ്പോടെ എഐയുഡിഎഫ് അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കരിമുദ്ദീന്‍ ബര്‍ഭുയാന്‍ എംഎല്‍എ അവകാശപ്പെട്ടു. ജനസംഖ്യാ സ്ഫോടനങ്ങളും അനധികൃത നുഴഞ്ഞുകയറ്റവും കൊണ്ട് അസമില്‍ ഇപ്പോള്‍ 1.25 കോടിയിലധികം മുസ്ലിം ജനസംഖ്യയുണ്ട്. ഈയിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അസം നിയമസഭയില്‍ ് മുസ്ലീങ്ങളാണ് ഇപ്പോള്‍ അസമിലെ ഭൂരിപക്ഷ സമുദായമെന്ന് പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: