തിരുവനന്തപുരം: പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 1700 ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം സമ്മോഹന് തിരുവനന്തപുരത്ത്. 25, 26 തീയതികളില്‍ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ അഞ്ച് വേദികളിലായാണ് കലോത്സവം.
നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സെക്രട്ടറി രാജേഷ് അഗര്‍വാള്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര-സംസ്ഥാന സാമൂഹ്യനീതി വകുപ്പുകള്‍ ചേര്‍ന്നൊരുക്കുന്ന കലോത്സവത്തില്‍ രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഒന്‍പത് ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകളും പങ്കെടുക്കും. പതാക ഉയര്‍ത്തല്‍ ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: