ആര്. ഹരികൃഷ്ണന് വടക്കഞ്ചേരി
വടക്കഞ്ചേരി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിവേക് രാമസ്വാമിയും മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത കേട്ടതിന്റെ ആഹ്ലാദത്തിലാണ് വടക്കഞ്ചേരിക്കാര്‍. വടക്കഞ്ചേരി ഗ്രാമത്തില്‍ വി.ജി. രാമസ്വാമിയുടെ മകന് വിവേക് രാമസ്വാമിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2024 നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ 37 കാരന് മത്സര രംഗത്തുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
വടക്കഞ്ചേരി സ്വദേശി സി.ആര്. ഗണപതി അയ്യരുടെയും തൃപ്പൂണിത്തറ സ്വദേശി ഡോ. ഗീതയുടെയും മൂത്തമകനാണ് വി.ആര്. രാമസ്വാമി. അമേരിക്കയില്‍ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ എയര്‍ക്രാഫ്റ്റ് ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു. വി.ജി. രാമസ്വാമിയുടെയും ഡോ. ഗീത രാമസ്വാമിയുടെയും മൂത്ത മകനാണ് വിവേക് രാമസ്വാമി. ഇടയ്ക്കിടെ ഇവര്‍ കേരളത്തിലേക്ക് വരാറുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ മടങ്ങിയത്.
വിവേക് രാമസ്വാമി ഏറ്റവുമൊടുവില്‍ 2018ലാണ് പാലക്കാട്ടെത്തിയത്. അമേരിക്കയില്‍ സ്ട്രൈസ് അസെറ്റ് മാനേജ്മെന്റ്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് തുടങ്ങിയവയുടെ സ്ഥാപകനാണ് വിവേക് രാമസ്വാമി. യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് അംഗീകരിച്ച അഞ്ചെണ്ണമുള്‍പ്പെടെ നിരവധി മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 50 കോടി ഡോളര്‍ (ഏകദേശം 4145 കോടി രൂപയുടെ) ആസ്തി വിവേകിന്റെ കമ്പനിയ്ക്കുണ്ട്. യേ യിലെ ലോ സ്കൂളിലും, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് സാമൂഹിക പ്രവര്‍ത്തനത്തിലും വ്യാപൃതനായിരുന്നു. യുപികാരിയായ ഡോ. അപൂര്‍വ തിവാരിയാണ് ഭാര്യ. ഏകസഹോദരന് ശങ്കര്‍ രാമസ്വാമി അമേരിക്കയില്‍ തന്നെ ഡോക്ടറാണ്. മൂന്ന് വയസുള്ള കാര്‍ത്തിക്, ഒന്നര വയസുള്ള അര്ജുന് എന്നിവരാണ് മക്കള്‍. വോക്ക് ഇന്‍ കോര്‍പ്പറേറ്റ്, നേഷന്‍ ഓഫ് വിക്ടിംസ് എന്നീ രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിവേക് രാമസ്വാമി മത്സരിക്കുമെന്നറിഞ്ഞതോടെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ വടക്കഞ്ചേരിയിലുള്ള ബന്ധുക്കള്‍. വിവേകിന്റെ അച്ഛന്റെ സഹോദരി ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഇപ്പോഴും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: