കാലിഫോര്‍ണിയ: ഇന്ത്യ ഭാവിയിലേക്കു പ്രതീക്ഷ നല്കുന്ന രാജ്യമെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗïേഷന്റെയും മൈക്രോസോഫ്റ്റിന്റെയും സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ലോകം വിവിധ പ്രതിസന്ധികളില്‍ നട്ടംതിരിയുമ്പോഴും വന്‍ വെല്ലുവിളികള്‍ പോലും നേരിട്ട് ഇന്ത്യ അതു തെളിയിച്ചതായും ഗേറ്റ്സ് നോട്സ് എന്ന ബ്ലോഗില്‍ ബില്‍ ഗേറ്റ്സ് കുറിച്ചു. ബില്‍ ഗേറ്റ്സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
പോളിയോ നിര്‍മാര്‍ജ്ജനം, എച്ച്ഐവി വ്യാപനം കുറയ്ക്കല്‍, കുറഞ്ഞ ശിശുമരണ നിരക്ക്, മെച്ചപ്പെട്ട അടിസ്ഥാന, സാമ്പത്തിക സൗകര്യങ്ങള്‍, കൃഷി എന്നിവയില്‍ ഇന്ത്യ കൈവരിച്ച നേട്ടവും ബില്‍ ഗേറ്റ്സ് തന്റെ ബ്ലാഗില്‍ പരാമര്‍ശിച്ചു. ലോകത്തേറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാന്‍ പോകുന്നു. അതിന്റെ അര്‍ഥം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്നല്ല. വലിയ വെല്ലുവിളികള്‍ പോലും തരണം ചെയ്ത് തെളിയിച്ചവരാണ് അവര്‍. ഗേറ്റ്സ് ബ്ലോഗില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: