കൊച്ചി : നഗരത്തില്‍ ഗതാഗത തടസ്സവും അപകട ഭീഷണിയും ഉയര്‍ത്തി തൂങ്ങി കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റണമെന്ന് ഹൈക്കോടതി. പൊതു നിരത്തുകളിലും മറ്റും കേബിളുകള്‍ തൂങ്ങി കിടക്കുകയും ഇത് അപകടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിനെതിരെ ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
അപകട ഭീഷണിയുയര്‍ത്തി കൊച്ചി നഗരത്തില്‍ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റാന്‍ ഹൈക്കോടതി കോര്‍പറേഷനു നിര്‍ദേശം നല്കി. നഗരത്തിലുള്ള കേബിളുകള്‍ 10 ദിവസത്തിനുള്ളില്‍ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. 11ാം ദിവസം മുതല്‍ അനധികൃത കേബിളുകള്‍ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കാനുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്നു കിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഈ മാസം 14ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ കൊച്ചിയില്‍ റോഡില്‍ താഴ്ന്നുകിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് റോഡ് സുരക്ഷാ അതോറിട്ടി ചെയര്മാന് കൂടിയായ മന്ത്രി നിര്‍ദ്ദേശം നല്കി. റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കളക്ടറിനും എറണാകുളം സിറ്റി പൊലീസ് കമ്മിഷണറിനും ഇതു സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: