തിരുവനന്തപുരം:ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും കീഴടങ്ങില്ലെന്ന് ഏഷ്യാനെറ്റ് അവതാരകന് വിനു വി.ജോണ്‍. സിഐടിയു നേതാവ് എളമരം കരീം എംപിയുടെ പരാതിയില്‍ വ്യാഴാഴ്ച പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്. പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസും അവര്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളുമെന്ന് അവതാരകന് വിനു വി. ജോണ്‍.
ബിബിസിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുകയും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയെ ശക്തിയുക്തം വിമര്‍ശിക്കുകയും ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായ സഖാക്കളെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഭരണത്തില്‍ നിങ്ങളുടെ സെക്രട്ടേറിയറ്റിന്റെ തൊട്ടുകീഴില്‍ നടക്കുന്ന ഈ മാധ്യമ വിരുദ്ധ പ്രവൃത്തികള്‍ അറിയുന്നില്ലേയെന്ന് ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് മുന്നോടിയായി അദേഹം ചോദിച്ചു. നിങ്ങള്‍ എത്ര പേടിപ്പിച്ചാലും ചോദ്യം ചെയ്താലും അന്നു ജനപക്ഷത്ത് നിന്നും ഉയര്‍ത്തിയ അതേ വാദങ്ങള്‍ ഏതു നിമിഷവും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തികൊണ്ടേയിരിക്കുമെന്നും വിനു വി ജോണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേരള പോലീസ് വിനുവിന് നോട്ടീസ് കൈമാറിയത്. ഏളമരത്തെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ആക്രമിക്കപ്പെണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.2022 മാര്‍ച്ച് 28 ന് കണ്റ്റോണ്മെന്റെ പൊലീസ് എടുത്ത കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് കൈമാറിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സ്റ്റേഷനില്‍ ഹാരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: