ഷിംല: രാഹുല്‍ ഗാന്ധിയ്ക്ക് അദാനി ഏറ്റവും വലിയ ശത്രുവാകുമ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് ഏറെ ഇഷ്ടം അദാനിയോട്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ്ങ് സുഖു ട്രക്ക് യൂണിയനുകളുടെ സമരം മൂലം പൂട്ടിയ അദാനിയുടെ രണ്ട് വമ്പന്‍ സിമന്റ് ഫാക്ടറികള്‍ തുറക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ടു. ശ്രമഫലമായി ഫാക്ടറികള്‍ തുറക്കുകയും ചെയ്തു. അദാനിയുടെ സിമന്റ് ഫാക്ടറികള്‍ കാരണം ഹിമാചല്‍ പ്രദേശിന് ദിവസേന ലഭിക്കുന്നത് ഒരു കോടിയിലധികം രൂപ. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നത്തെ അതിജീവിക്കാന്‍ സഹായിക്കുമെന്ന് സുഖ് വിന്ദര്‍ സിങ്ങ് സുഖു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറെ വൈകാതെ അദാനിയില്‍ നിന്നും വാങ്ങിയത് 65,000 കോടി രൂപയുടെ നിക്ഷേപമാണ്.
അദാനിയുടെ ഹിമാചല്‍പ്രദേശിലെ പൂട്ടിക്കിടന്ന സിമന്റ് ഫാക്ടറികള്‍ തുറക്കാന്‍ സഹായിച്ചത് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ്ങ്. ഇക്കാര്യം സുഖ് വിന്ദര്‍ സിങ്ങ് സുഖു തന്നെയാണ് കഴിഞ്ഞ ദിവസം ഒരു ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്. “സമൂഹത്തിന്റെ പൊതു നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഞങ്ങളുടെ സര്‍ക്കാര്‍. ഇപ്പോള്‍ ട്രക്ക് ഓടിക്കുന്നവരുമായി മൂന്നാം വട്ടം നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായി. 67 ദിവസം നീണ്ട തര്‍ക്കം തീര്‍ത്ത് പ്രശ്നം പരിഹരിച്ചു. “- ട്രക്ക് യൂണിയനുകളുമായുള്ള തൊഴില്‍, കൂലി തര്‍ക്കങ്ങളെത്തുടര്‍ന്ന് പൂട്ടിയ അദാനിയുടെ സിമന്റ് ഫാക്ടറികള്‍ തുറന്നതെങ്ങിനെ എന്ന് വിശദീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി. ഡിസംബര്‍ 15 മുതല്‍ ഹിമാചലിലെ ബര്‍മന, ദാളഘട്ട് എന്നിവിടങ്ങളിലെ സിമന്റ് പ്ലാന്റുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. അദാനി പ്ലാന്റുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ദിവസേന ഒരു കോടി രൂപ വീതം നഷ്ടമാണെന്ന് ഹിമാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2022 സെപ്തംബറില്‍ 650 കോടി ഡോളര്‍ നല്‍കിയാണ് അദാനി ഗ്രൂപ്പ് അംബുജ സിമന്റ്സിനെയും എസിസിയേയും വിലയ്ക്ക് വാങ്ങിയത്. കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശില്‍ അധികാരത്തില്‍ വന്ന ഉടനെയാണ് അദാനിയുടെ സിമന്റ് കമ്പനികള്‍ പൂട്ടിയത്. ഇപ്പോള്‍ തുറന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി പറയുന്നു.
അദാനിയെ ചെളിവാരിയെറിയല്‍ രാഹുലിന് രസം
ദിവസേന അദാനിയ്ക്കെതിരെ നുണകളും പാതിസത്യങ്ങളും ചേര്‍ത്ത് ചെളിവാരിയെറിയുകയാണ് രാഹുല്‍ ഗാന്ധി. ക്രോണി ക്യാപിറ്റലിസം, മോദീ ബന്ധം തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നതിനിടയിലാണ് അദാനിയുമായുള്ള ബന്ധം ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത്. ഇതോടെ രാഹുല്‍ഗാന്ധിയ്ക്കും ഉത്തരം മുട്ടിയിരിക്കുകയാണ്.
അദാനിയ്ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും മോദി വിരുദ്ധ മാധ്യമമായ ദി വൈറും മത്സരിക്കുകയാണ്. മുന്ദ്ര തുറമുഖത്ത് നിന്നും 3000 കിലോ ഹെറോയിന്‍ പിടിച്ചപ്പോള്‍ അദാനി തുറമുഖവും അഫ്ഘാനിലെ മയക്കമരുന്ന് ലോബിയും തമ്മില്‍ ബന്ധമുണ്ടെന്നും അദാനി തുറമുഖങ്ങള്‍ മയക്കമരുന്ന് കേന്ദ്രങ്ങളാണെന്നും കോണ്‍ഗ്രസ് വ്യാജ പ്രസ്താവന ഇറക്കിയിരുന്നു. വാസ്തവത്തില്‍ ഗുജറാത്ത് സര്‍ക്കാരും തുറമുഖ വകുപ്പും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് മയക്കമരുന്ന് പിടിച്ചത്.
ശ്രീലങ്കയില്‍ അദാനിയ്ക്ക് ഹരിത ഊര്‍ജ്ജം നിര്‍മ്മിക്കുന്ന പദ്ധതി കിട്ടാന്‍ മോദി സഹായിച്ചു എന്നതായിരുന്നു രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ച മറ്റൊരു നുണ. ശ്രീലങ്കന്‍ പ്രസിഡന്റ് പോലും ഈ നുണക്കഥയെ തള്ളിക്കളഞ്ഞു. വാസ്തവത്തില്‍ ഒരു ഇന്ത്യന്‍ കമ്പനി ശ്രീലങ്കയില്‍ പദ്ധതി നേടിയെടുത്തപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വലിയ അമ്പരപ്പായിരുന്നു.
കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി സരള്‍ പട്ടേല്‍ നടത്തിയ മറ്റൊരു വ്യാജവാര്‍ത്തയായിരുന്നു അദാനി ആപ്പിളുകളെക്കുറിച്ചുള്ള പ്രചാരണം. ഈ ആപ്പിളുകള്‍ വരുന്നതോടെ ഇന്ത്യക്കാരായ കര്‍ഷകരുടെ ആപ്പിളുകള്‍ക്ക് വിപണി കിട്ടാതാവും എന്നായിരുന്നു പ്രചാരണം. ഇത് തെറ്റാണെന്ന് പരാതി വന്നതോടെ ക്ഷമാപണം പോലും നടത്താതെ ഇദ്ദേഹം ആ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
അതുപോലെ 2021ല്‍ അദാനി ഏറ്റവും കൂടുതല്‍ സ്വത്ത് ആര്‍ജ്ജിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മോദിക്ക് രണ്ട് കൂട്ടുകാരാണെന്നും അത് അദാനിയും അംബാനിയും ആണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: