തിരുവനന്തപുരം : കേരളത്തില്‍ ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായെന്ന് പരാതി. ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജു കുടുംബവുമായി ബന്ധപ്പെട്ടു.
ബിജു കുര്യന് അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പോലീസിലും ബി.അശോക് പരാതി നല്കി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിച്ചു.
എന്നാല്‍ ബിജു സുരക്ഷിതനാണെന്നും ഭാര്യയുമായി ഫോണില്‍ സംസാരിച്ചതായി ബന്ധുക്കള്‍ പ്രതികരിച്ചു. തന്നെ അന്വേഷിക്കേണ്ട, സുരക്ഷിതനാണ്. അപകടമൊന്നുമില്ലെന്നും ഫോണ്‍വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ബിജുവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ബിജുവിന്റെ സഹോദരന് അറിയിച്ചു. ഇയാള്‍ക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബിജു വീട്ടിലേക്ക് വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: