ഗ്വാളിയോര്‍ :ദക്ഷിണാഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവന്നത്. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്ക് ഉടന്‍ തുറന്നുവിടും.
കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. ഏഴ് ആണ് ചീറ്റകളും അഞ്ച് പെണ് ചീറ്റകളുമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ചത്. ആഫ്രിക്കയില്‍ നിന്ന് ഇവയ്ക്ക് ആവശ്യമായ വാക്സീനുകള്‍ ലഭ്യമാക്കിയാണ് എത്തിച്ചത്. കുനോ ദേശീയ പാര്‍ക്കില്‍ ഇവയ്ക്കായി പ്രത്യേക ക്വാറന്റൈനില്‍ ഒരുമാസം പാര്പ്പിച്ചശേഷമാകും ഇവരെ തുറന്നുവിടുക. ചീറ്റകളെ ക്വാറന്റൈനിലേക്ക് മാറ്റി.
വ്യോമസേനയുടെ പ്രത്യേക വിമാനമായ സി-17 ഗ്ലോബ്മാസ്റ്റര് ചരക്കുവിമാനങ്ങളിലാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. നേരത്തെ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിട്ടത്.
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലൊന്ന് നേരത്തെ അസുഖബാധിതയായിരുന്നു. സാഷയെന്ന പെണ് ചീറ്റയ്ക്കാണ് ജനുവരി മാസം കിഡ്നി രോഗം സ്ഥിരീകരിച്ചത്. ജനുവരി 23നാണ് പെണ് ചീറ്റപ്പുലികളില്‍ ഒന്നിന് ക്ഷീണവും തളര്‍ച്ചയും കാണിച്ചത്. ഇതോടെ ചീറ്റപ്പുലിയെ മയക്കിയ ശേഷം അടച്ചുപൂട്ടിയ ഇടത്തേക്ക് ക്വാറന്റൈന് ചെയ്യുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: