അട്ടപ്പാടി: അഗളി റേഞ്ചില്‍ എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ രണ്ടുദിവസമായി നടത്തിയ റെയ്ഡില്‍ 87 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും പിടികൂടി. കുടിവെള്ളമെന്ന വ്യാജേന 500 മില്ലി ലിറ്ററിന്റെ 72 കുപ്പികളിലായി നിറച്ചനിലയിലായിരുന്നു ഇതില്‍ 36 ലിറ്റര്‍ ചാരായം കണ്ടെത്തിയത്.
അട്ടപ്പാടി താലൂക്കിലെ കള്ളമല വില്ലേജിലും താഴെ കക്കുപ്പടി ഊരിലും സമീപപ്രദേശങ്ങളിലും നിന്നാണ് കുടിവെള്ള കുപ്പിയില്‍ ചാരായം കണ്ടെത്തിയത്. കുടിവെള്ളമെന്ന് തെറ്റിദ്ധരിപ്പിക്കുംവിധമാണ് കുപ്പികളില്‍ ചാരായം നിറച്ചിരുന്നത്. പാടവയല്‍ വില്ലേജില്‍ പൊട്ടിക്കല്‍ ഊരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബാരലുകളില്‍ നിറച്ച നിലയിലാണ് 1054 ലിറ്റര്‍ വാഷും 51 ലിറ്റര്‍ ചാരായവും കണ്ടെത്തിയത്. ഉടമസ്ഥന് ഇല്ലാത്ത നിലയിലായിരുന്നു വാഷും ചാരായവും. മല്ലീശ്വരന് മുടി ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചായിരുന്നു പരിശോധന.
അബ്ക്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ. കൃഷ്ണദാസ്, പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്. അജിത്ത്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. രജിത്ത്, സിഇഒമാരായ വി. പ്രേംകുമാര്‍, എ.കെ. രജീഷ്, ആര്. പ്രദീപ്, വനിതാ സിഇഒ: എം. ഉമാ രാജേശ്വരി, ഡ്രൈവര്‍ ടി.എസ്. ഷാജിര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മദ്യനിരോധിത മേഖലയാണ് അട്ടപ്പാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: