കോയമ്പത്തൂര്‍: റൂറല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്ക് എക്സ്പീരിയന്‍സ് പ്രോഗ്രാം(റാവേ)മിന്റെ ഭാഗമായി അമൃത സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികള്‍ എന്റമോളജിക്കല്‍ സയന്‍സിനെക്കുറിച്ചുള്ള പ്രദര്‍ശനം നടത്തി. സോളവംപാളയം പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കുമായി തേനീച്ചവളര്ത്തലിനെക്കുറിച്ചും തേനീച്ച ഉത്പന്നങ്ങളില്‍ നിന്നും ചെറുതും വലുതുമായ മൂല്യവര്‍ദ്ധിതവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചും ക്ലാസ്സുകളും സംഘടിപ്പിച്ചു. തുടര്‍ന്ന് തേനീച്ച മെഴുക് ഉപയോഗിച്ച് സോപ്പും തയ്യാറാക്കി.
പ്രൊഫസര്‍മാരായ ഡോ. അരവിന്ദ് ജെ, ഡോ. മുരുകശ്രീ ദേവി, ഡോ. ജിധു വൈഷ്ണവി, ഡോ.സുധീഷ് മണാലില്‍, റാവേ കോര്‍ഡിനേറ്ററുമായ ഡോ.ശിവരാജ് പി, ഗ്രൂപ്പ് ഫെസിലിറ്റേറ്റര്‍ കാര്‍ത്തിക് രാജ, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: