ന്യൂദല്‍ഹി: ത്രിപുരയില്‍ നാളെ 60 നിയമസഭാമണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയും അസം, മിസോറം സംസ്ഥാന അതിര്‍ത്തികളും അടച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗിത്തെ കിരണ്‍കുമാര്‍ ദിനകരറാവു അറിയിച്ചു. ആവശ്യമായ സുരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്.
പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായി. 60 അസംബ്ലി മണ്ഡലങ്ങളിലായി 56,000 വോട്ടര്‍മാരാണ് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടവകാശം വിനിയോഗിച്ചത്.
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി – ഐപിഎഫ്ടി സഖ്യം. ബിജെപി 55 സീറ്റുകളിലും ഐപിഎഫ്ടി അഞ്ചു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. അന്‍പതിലധികം സീറ്റാണ് ബിജെപി ലക്ഷ്യം. സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി രംഗത്ത് എത്തിയിട്ടും കാര്യമില്ലെന്നും ബിജെപി തന്നെ വിജയിക്കുമെന്നും മുഖ്യമന്ത്രി മണിക് സാഹയും ബിജെപി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യയും വ്യക്തമാക്കുന്നു.
പ്രതിപക്ഷമായ സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോതയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്. ദേശീയ നേതാക്കളൊന്നും തിരിഞ്ഞു നോക്കാത്തതിനാല്‍ സിപിഎം നേതാക്കളെയാണ് കോണ്‍ഗ്രസ് ഇവിടെ പ്രചാരണത്തിനായി ആശ്രയിച്ചത്. 2018ല്‍ ബിജെപി 36 സീറ്റും ഐപിഎഫ്ടി എട്ട് സീറ്റുകളുമാണ് നേടിയത്. സിപിഎമ്മിന് 15 സീറ്റ് ലഭിച്ച പ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ഒതുങ്ങുകയായിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: