ഷില്ലോങ് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് മേഘാലയ വനിതാ കമ്മിഷന് അധ്യക്ഷയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനായ ഫിദലോയ് തോയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയത്.
വനിതാ കമ്മിഷന് പദവിയില്‍ ഇരിക്കേ മേഘാലയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോവൈയ് വെയ്ലാദ്മികി ഷൈലയ്ക്ക് വേണ്ടിയുള്ള പ്രചാരണ റാലിയില്‍ പങ്കെടുത്തെന്ന് ആരോപിച്ചാണ് മേഖാലയ വനിതാ കമ്മിഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വനിതാ കമ്മിഷന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ഷൈല്ലയുടെ സ്ഥാനാര്‍ത്ഥിത്വം അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയിലാണ് നടപടി.
കാരണം കാണിക്കല്‍ നോട്ടീസിന്റെ മറുപടി ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. 2021 ഡിസംബറിലാണ് തോയിയെ സംസ്ഥാന വനിത കമ്മിഷനായി നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: