ബദിയടുക്ക: കുന്നിടിച്ച് നെല്‍വയല്‍ നികത്തുമ്പോള്‍ അധികതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. ഭൂമാഫിയകളുടെ പ്രവൃത്തിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടന്നാണ് ആരോപണം. ബദിയടുക്ക പഞ്ചായത്തിലെ നീര്ച്ചാല് വില്ലേജില്‍ പെടുന്ന ചെടേക്കാല്‍ പൊതുമരാമത്ത് റോഡിന് ചേര്‍ന്ന് നില്ക്കുന്ന സ്ഥലത്തെ പാടശേഖരമാണ് കുന്നിടിച്ച് നിരപ്പാക്കുന്നത്.
രണ്ട് ഏക്കറോളമുള്ള സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നെല്‍കൃഷി നടത്തിവന്നിരുന്നു. ഇതില്‍ ഒരു ഏക്കര്‍ പാടത്തെ ബാക്കിഭാഗം കുന്നിടിച്ച് നിരപ്പാക്കി പുരയിടമാക്കി ഭൂമാഫിയ സംഘം വില്പന നടത്താനുള്ള നീക്കത്തിലാണ്. ദിവസങ്ങളോളമായി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെല്ലാതെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിക്കലും ടിപ്പര്‍ ലോറിയില്‍ ചെമ്മണ്ണ് കയറ്റി ആവശ്യക്കാര്‍ക്കെത്തിച്ച് വില്‍പ്പന നടത്തുന്നതും പതിവായിട്ടുണ്ട്. ഇതുവഴി കടന്ന് പോകുന്നപോലും റവന്യു അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പ്രദേശ വാസികളുടെ പരാതികളുടെ പരാതി.
രാത്രി കാലങ്ങളില്‍ കുന്നിടിക്കലും ചെമ്മണ്ണുമായി തലങ്ങും വിലങ്ങും ചീറി പായുന്ന ടിപ്പര്‍ ലോറികളുടെ ശബ്ദം മൂലം സമീപപ്രദേശവാസിക്ക് ഉറക്കമില്ലാത്ത രാത്രിയാകുന്നു. മാഫിയ സംഘത്തിന്റെ ഭീഷണി ഭയന്ന് പരാതിപ്പെടുവാനും ആരും തന്നെ തയാറാകുന്നില്ല. സ്ഥലം വാങ്ങിയവര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നെല്‍വയല്‍ മാറ്റിയതായാണ് വിവരം. ആര്‍ഡിഒ മുഖാന്തരമുള്ള സ്ഥലത്തിന്റെ തരം മാറ്റുന്ന പ്രക്രിയ പോക്ക് വരവ് നടന്നതായി സാധ്യത കുറവാണെന്ന് പറയുന്നു. കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തന്നെ ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലും മൗന അനുവാദത്തെ കുറിച്ചും അന്വേഷണം വേണമെന്നാണ് ആവശ്യം.
കുന്നിടിച്ച് സ്ഥലം നിരപ്പാക്കിയതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കൃഷിയിടത്തിലേക്ക് ഒഴുകി വന്നിരുന്ന വെള്ളത്തിന്റെ സ്രോതസായ തണ്ണീര്‍ തടയണ ഇല്ലാതായിരിക്കുന്നത്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: